ചിലി
ഒരു മുങ്ങൽ വിദഗ്ദ്ധൻ നദിയിലേക്കെന്ന പോലെ
കവിത സ്വപ്നത്തിലേക്കു വഴുതുന്നു
കവിത, മറ്റാരേക്കാളും ധൈര്യശാലി
ലോച്ച്നെസ്സ് പോലെ അനന്തമായൊരു തടാകത്തിലേക്കോ
കലങ്ങിമറിഞ്ഞതും അവ്യക്തവുമായ ബാള്‍ട്ടണിലേക്കോ എന്നപോലെ
കുത്തനെ വീഴുകയും മുങ്ങുകയും ചെയ്യുന്നു
അതിന്റെ താഴെനിന്നൊന്നു നോക്കൂ:
ഒരു മുങ്ങൽ വിദഗ്ദ്ധൻ
നിഷ്കളങ്കൻ
ആഗ്രഹത്തിന്റെ തൂവലിൽ പൊതിഞ്ഞവൻ.
കവിത സ്വപ്നത്തിലേക്കു തെന്നുന്നു
ദൈവത്തിന്റെ കണ്ണിൽ മരിച്ച ഒരു മുങ്ങൽ വിദഗ്ദ്ധനെപ്പോലെ

No comments:
Post a Comment