നിക്കരാഗ്വേ
പെയ്യുന്നമഴ കല്ലുകൾക്കിടയില് ഇറ്റുവീഴുമ്പോലെ ഓർമ്മകൾ കുമിളയിടുന്നു മഴഎന്റെ നെറ്റി തുളച്ചപോലെ ഒഴുകി കുഴഞ്ഞുമറിഞ്ഞൊഴുകി ഓർമ്മകൾ വരുന്നു പണിക്കാരിയുടെ കുഞ്ഞുശബ്ദം എന്നോട് പ്രേതകഥകൾ പറയുന്നു അവർ എന്റെ അടുത്തിരിക്കുന്നു പ്രേതങ്ങൾ കിടക്ക വിണ്ടുകീറി ആ ഇരുണ്ട ഊതനിറമുള്ള അപരാഹ്നത്തിൽ നീ പോകുകയാണെന്നു ഞാനറിഞ്ഞപ്പോൾ തിളങ്ങുന്ന ഒരു വെള്ളാരംകല്ല് നിരന്തരമായ ഉരസൽകൊണ്ട് ഒരു വാൽനക്ഷത്രമായി തീർന്നു മഴപെയ്യുന്നു പെയ്യുന്നു ഓർമ്മകൾ നിറഞ്ഞൊഴുകുന്നു അവർ എന്നെ കാണിച്ചുതന്നു ഒരു വിവേകശൂന്യമായ ലോകം അത്യാർത്തിനിറഞ്ഞ ലോകം പടുകുഴിയായ ഒളിയാക്രമണത്തിന്റെ ചക്രവാതത്തിന്റെ ഉത്തേജനത്തിന്റെ ലോകം പക്ഷെ ഞാനതെല്ലാം ഇഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്തെന്നാൽ എനിക്കിഷ്ടമായിരുന്നു എന്തെന്നാൽ എന്റെ അഞ്ചിന്ദ്രിയത്താൽ എന്തെന്നാൽ എന്റെ വിസ്മയത്താൽ എന്തെന്നാൽ എല്ലാ പുലർച്ചയിലും എന്തെന്നാൽ എന്നന്നേക്കും ഞാനതിനെ സ്നേഹിച്ചിട്ടുണ്ട് എന്തിനെന്നറിയാതെ കവിത കേൾക്കാം |
Showing posts with label നിക്കരാഗ്വേ. Show all posts
Showing posts with label നിക്കരാഗ്വേ. Show all posts
Tuesday, June 9, 2015
മഴ
Subscribe to:
Posts (Atom)
