അംഗോള
ഞാൻ പൂക്കൾ വാങ്ങി
അവയെല്ലാം വെള്ളയല്ലമ്മേ
പക്ഷെ രാവിലത്തെ പുതുപൂക്കളാണവ
ഇന്നലെ വിടർന്നേയുള്ളൂ
ഞാനിന്നലെ രാത്രിമുഴുവനുമവയെ കൂടെക്കിടത്തി
തേനിനായി പിഴിയുമ്പഴും
എന്റെ ഉടുപ്പുകൾ തുന്നുമ്പോഴും
പക്ഷെ അത് ബലിപീഠത്തിനുതകും
ഞാൻ ടക്കൂല തൈലം വാങ്ങി
അമ്മൂമ്മദിനത്തിനുപയോഗിക്കുന്നത്അതിനു കട്ടിയില്ലമ്മേ
പക്ഷെ അതെന്റെ ദേഹം പൊതിയുന്നുണ്ട്
ഞാൻ മെഴുകുതിരികൾ വാങ്ങി
മെഴുകിന്റേയും ഈച്ചചിറകിന്റേയും
അവ ശുദ്ധമല്ലമ്മേ
പക്ഷെ അവ രാത്രിമുഴുവൻ എരിയും
ഞാൻ പാട്ടു വാങ്ങി
അതിനു തെളിച്ചമില്ലമ്മേ
പക്ഷെ അതിൽ വേണ്ട കിളികളുണ്ട്
നിന്റേയും എന്റേയും സമയത്തിനിടക്ക്
കൊഴിയുന്ന ദിവസങ്ങളെ പിന്തുടരാന്‍
