സിംബാബ്‍വേ
ചെറുപ്പക്കാരി വിതുമ്പുന്നു
വീടിനായി നിശ്ശബ്ദം നിശ്വസിക്കുന്നു
അവൾ ആണുങ്ങളുടെ മുതലാണ്
അവർക്കിടയിൽ കൈകളിൽ നിന്നു
കൈകളിലെക്ക് മാറപ്പെട്ടത്
ചില്ലിന്റെ ലോലമായ നിർമ്മിതി
മൂല്യമുള്ളത്
ഡോളറിലും സെന്റിലും വിലയിട്ടത്
ഒരു യന്ത്രം പോലെ അടിമപ്പെട്ടത്
അവളിലിനിയൊന്നും അവശേഷിക്കുന്നില്ല
ഒന്നും അവകാശപ്പെടാനും
അവളുടെ തോന്നലുകൾ ഉദാസീനമായ ചാപല്യങ്ങൾ
വീടിനായി നിശ്ശബ്ദം നിശ്വസിക്കുന്നു
അവൾ ആണുങ്ങളുടെ മുതലാണ്
അവർക്കിടയിൽ കൈകളിൽ നിന്നു
കൈകളിലെക്ക് മാറപ്പെട്ടത്
ചില്ലിന്റെ ലോലമായ നിർമ്മിതി
മൂല്യമുള്ളത്
ഡോളറിലും സെന്റിലും വിലയിട്ടത്
ഒരു യന്ത്രം പോലെ അടിമപ്പെട്ടത്
അവളിലിനിയൊന്നും അവശേഷിക്കുന്നില്ല
ഒന്നും അവകാശപ്പെടാനും
അവളുടെ തോന്നലുകൾ ഉദാസീനമായ ചാപല്യങ്ങൾ
ചെറുപ്പക്കാരി വിതുമ്പുന്നു
മനസ്സിലാക്കാനായി കെഞ്ചുന്നു
പക്ഷേ നമ്മുടെ സംസ്കാരത്തിൽ സ്നേഹത്തിനിടമില്ല്ല
അവൾ ആണുങ്ങളാൽ അടിക്കപ്പെടുന്നു
ഒരു വിലയ്ക്ക് ആ കൈയിൽ നിന്ന് ഈ കൈയിലേക്കു മാറുന്നു
900 ഡോളർ അവളുടെ അച്ഛൻ ഭർത്താവിൽ നിന്നീടാക്കി-
900ഡോളറും കന്നുകാലിപ്പറ്റവും
-പശുക്കളെ മാട്ടിറച്ചിക്കായി കൊല്ലുന്നു
-ഡോളറിനായി , ഉടുപ്പും ഭക്ഷണവും വാങ്ങാനായി
അവളെ കറക്കുന്നു.....
അഴിക്കുള്ളിലായ സുന്ദരി
കുഞ്ഞിനെ ചുമക്കാനായി തീറ്റിപ്പോറ്റപ്പെട്ടത്
അവളുടെ അഭിപ്രായം പാകപ്പെട്ട യാഥാർത്ഥ്യം

ചെറുപ്പക്കാരി അവളുടെ നാളേക്കായി വിതുമ്പുന്നു
കേൾക്കുന്നവൻ പക്ഷെ ബധിരനായി നടിക്കുന്നു
ചെറുപ്പക്കാരി നാടിന്റെ കനി
അവളുടെ വിധി സ്വീകരിക്കുന്ന തരത്തിൽ സാമൂഹ്യവത്കരിക്കപ്പെട്ടിരിക്കുന്നു
അമ്മയും അഭ്യുദയകാംക്ഷിയും
ചെറുപ്പക്കാരി, വിലമതിക്കാരത്നം
കുട്ടിയേക്കാൾ നീചമായ പരാമർശങ്ങളാൽ പരിപാലിക്കപ്പെട്ടത്
അവൾ ഇന്നു വിതുമ്പുന്നു
അവളുടെ ദേഷ്യം പെരുകുന്നു
പക്ഷേ അവൾ ജീവിതം തുടരുന്നു