അർമേനിയ
എന്റെ മുത്തച്ഛൻ
ഒരു മന്ത്രിയായിരുന്നു
രാവിലെ 9 മുതൽ വൈകീട്ട് 6 വരെ
അദ്ധേഹം ദൈവത്തിൽ വിശ്വസിച്ചു
രാത്രിയിൽ
വിശ്രമക്കയാവും
എന്റെ അച്ഛൻ ഒരു
ഭൌതികശാസ്ത്രജ്ഞനായിരുന്നു
രാവിലെ 9 മുതൽ 6 വരെ
അദ്ധേഹം ദൈവത്തെ അവഗണിച്ചു
6 നു ശേഷം രഹസ്യമായി വിശ്വസിച്ചു
എന്റെ അമ്മായി
അവളുടെ എല്ലാ പ്രേമലേഖനങ്ങളും
ബൈബിളിൽ സൂക്ഷിച്ചു
എന്നിട്ട് രണ്ടും ഒരേ മുഴുകിയനോട്ടത്തോടെ
വായിക്കും. താക്കോൽപ്പഴുതിലൂടെ
അവരെ നൊക്കിയിരിക്കുമ്പോൾ
എനിക്കു പറയാനാവില്ലായിരുന്നു
ഏതു മുക്തിയാണവര്‍ ഇഷ്ടപ്പെട്ടിരുന്നതെന്ന്
ഞാൻ അമ്മയുടെ കാര്യം പറയാൻതന്നെ
വിട്ടുപോയി
അവൾ വിശ്വസിക്കാനും
