അമേരിക്ക
ഒരു മുന്തിരിയുടെ ഹൃദയത്തിലാണ്ആ ചിരികിടക്കുന്നത്
ആ ഗുഡ് ബൈ തലമുടികെട്ടിലാണ്
ആ ചിരി കിടക്കുന്നത്
ഉടുപ്പിലെ ഗുമസ്തകോളറിലാണ്
ആ ചിരി കിടക്കുന്നത്
എന്ത് ചിരി?
എന്റെ ഏഴുവയസ്സിന്റെ ചിരി
ഇവിടെ ഈ ചായം തേച്ച പടത്തിൽ പിടിച്ചിരിക്കുന്നു
അതിനു പ്രായമായി , പൊളിയാൻ തുടങ്ങിയിരിക്കുന്നു
പശ്ചാത്തലത്തിലും മറ്റിടങ്ങളിലും
ഒരുതരം അർബുദം ബാധിച്ചിരിക്കുന്നു
അതുകണ്ടാലൊരു മുഷിഞ്ഞ കൊടിപോലെയൊ
ഫ്രിഡ്ജിൽ നിന്നെടുത്ത പച്ചക്കറിപോലെയോ ഉണ്ട്
പുഴുക്കുത്തിൽ പൊതിഞ്ഞ്
എനിക്ക് ഒച്ചയുണ്ടാക്കാതെ
ഇരുട്ടിലേയ്ക്ക് ഇരുട്ടിലേയ്ക്ക് വയസ്സാവുന്നു
ആൻ
നീയാരാണ്?
ഞാൻ സിരകൾ തുറന്നു
എന്റെ രക്തം
തെന്നുപലകകളേപ്പോലെ ചുറ്റുന്നു
ഞാൻ വായ തുറന്നു
എന്റെ പല്ലുകൾ കലികൊണ്ട സൈന്യത്തെപ്പോലെ
ഞാൻ കണ്ണുതുറന്നു
എന്തോ കണ്ട് പേടിച്ച
നായ്ക്കളെപ്പോലെ അവ
ഞാൻ മുടിയഴിച്ചു
പൊടിക്കട്ടകൾ കണക്കെ അവ പൊഴിഞ്ഞു വീണു
ഞാൻ ഉടുപ്പൂരി
മറപ്പുരയിൽ കുനിഞ്ഞിരിക്കുന്ന ഒരു കുഞ്ഞിനെ കണ്ടു
ഞാനങ്ങോട്ട് ഇഴഞ്ഞു ചെന്നു,
മിണ്ടാതിരുന്ന്,
എനിമയെ
ഐസ്ക്രീം എന്നപോലെ പുറം തള്ളി
തവിട്ടുനിറമായ ലോകത്തെ മുഴുവൻ
മധുരമായി മാറ്റി
ആൻ
നീയാരാണ്?
ജീവിക്കാൻ തത്രപ്പെടുന്ന
വെറുമൊരു കുഞ്ഞുമാത്രം
ആ ചിരി കിടക്കുന്നത്
ഉടുപ്പിലെ ഗുമസ്തകോളറിലാണ്
ആ ചിരി കിടക്കുന്നത്
എന്ത് ചിരി?
എന്റെ ഏഴുവയസ്സിന്റെ ചിരി
ഇവിടെ ഈ ചായം തേച്ച പടത്തിൽ പിടിച്ചിരിക്കുന്നു
അതിനു പ്രായമായി , പൊളിയാൻ തുടങ്ങിയിരിക്കുന്നു
പശ്ചാത്തലത്തിലും മറ്റിടങ്ങളിലും
ഒരുതരം അർബുദം ബാധിച്ചിരിക്കുന്നു
അതുകണ്ടാലൊരു മുഷിഞ്ഞ കൊടിപോലെയൊ
ഫ്രിഡ്ജിൽ നിന്നെടുത്ത പച്ചക്കറിപോലെയോ ഉണ്ട്
പുഴുക്കുത്തിൽ പൊതിഞ്ഞ്
എനിക്ക് ഒച്ചയുണ്ടാക്കാതെ
ഇരുട്ടിലേയ്ക്ക് ഇരുട്ടിലേയ്ക്ക് വയസ്സാവുന്നു
ആൻ
നീയാരാണ്?
ഞാൻ സിരകൾ തുറന്നു
എന്റെ രക്തം
തെന്നുപലകകളേപ്പോലെ ചുറ്റുന്നു
ഞാൻ വായ തുറന്നു
എന്റെ പല്ലുകൾ കലികൊണ്ട സൈന്യത്തെപ്പോലെ
ഞാൻ കണ്ണുതുറന്നു
എന്തോ കണ്ട് പേടിച്ച
നായ്ക്കളെപ്പോലെ അവ
ഞാൻ മുടിയഴിച്ചു
പൊടിക്കട്ടകൾ കണക്കെ അവ പൊഴിഞ്ഞു വീണു
ഞാൻ ഉടുപ്പൂരി
മറപ്പുരയിൽ കുനിഞ്ഞിരിക്കുന്ന ഒരു കുഞ്ഞിനെ കണ്ടു
ഞാനങ്ങോട്ട് ഇഴഞ്ഞു ചെന്നു,
മിണ്ടാതിരുന്ന്,
എനിമയെ
ഐസ്ക്രീം എന്നപോലെ പുറം തള്ളി
തവിട്ടുനിറമായ ലോകത്തെ മുഴുവൻ
മധുരമായി മാറ്റി
ആൻ
നീയാരാണ്?
ജീവിക്കാൻ തത്രപ്പെടുന്ന
വെറുമൊരു കുഞ്ഞുമാത്രം
