Showing posts with label പെർപെച്വൽ എസിഫുലെ. Show all posts
Showing posts with label പെർപെച്വൽ എസിഫുലെ. Show all posts

Friday, June 5, 2015

സ്ത്രീ

എമിനെക്വം -നൈജീരിയ
ഞാനാണ് പാറ
പറയാനാവാത്ത ആകൃതിയുള്ള പാറകളെ ആക്രമിക്കുന്നത്
എന്റെ ഉറ്റുനോട്ടംകൊണ്ട് സൂര്യനെ പീഡിപ്പിക്കുന്നത്
എന്റെ തുറിച്ചുനോട്ടംകൊണ്ട് ചന്ദ്രനെ കൊഞ്ഞനംകുത്തുന്നത്
അവരുടെ ശക്തിയുടെ മൂലകങ്ങളെ വെല്ലുവിളിക്കുന്നത്
ഞാനാണു പാറയെന്നറിയാത്തവ ആ ശക്തികള്‍.

ഒരു പാറയെങ്കിലും ഞാനൊരു
നൂറുപേർക്കെങ്കിലും അഭയമായിട്ടുണ്ട്
വെയിൽതിങ്ങിയ ദിനങ്ങളിൽ എന്റെ മേലിരുന്നു
വഴുക്കുന്ന നനഞ്ഞ ദേഹമുണക്കുന്നവർക്ക്
അമാവാസികളിൽ എന്റെമേൽ പിടഞ്ഞുകയറി
ദൂരേയ്ക്ക് കാണാൻ ശ്രമിക്കുന്നവർക്ക്
ഞാൻ ചിലർക്ക് മെത്തയായി ചമഞ്ഞിട്ടുണ്ട്
ചിലർക്ക് ഉത്തേജനത്തിനൊരു ഉറവയായിട്ടുണ്ട്
എന്റെ വെറുമൊരു സാനിധ്യം തന്നെ ആശ്വാസമായിട്ടുണ്ട്
എന്നിൽനിന്ന് സത്തയൂറ്റുന്നവർക്ക്
ഒരു പാറ , നീ പറയും
എങ്കിലും നിരാശയുടെ സമയങ്ങളിൽ
എന്നെ അമർത്തിപ്പിടിക്കും
അല്ലാത്തപ്പോൾ
ചെരിവിലേയ്ക്ക് വീണടിയും
യുദ്ധത്തിന്റെ സമയങ്ങളിൽ ശത്രുവിനെ തകർക്കാൻ
ഞാനൊരു ആയുധമാവും
ഘാതകരിൽ നിന്ന് നിന്റെ അരക്ഷിതത്വത്തെ മറയ്ക്കാൻ
ഞാനൊരു രക്ഷകയാവും
എന്നിട്ടും ഞാനൊരു പാറയാണ്
എറിഞ്ഞും ഉരുണ്ടും
കടലെന്നെ മിഴുങ്ങുന്നു
ഞാനതിന്റെ അടിശിലയല്ല്ലാതിരുന്നിട്ടും
ഒരു പാറ, അടിയുറച്ചും നിശ്ചലമായും നിൽക്കുന്നു
നിന്റെ അവശ്യസമയങ്ങളിൽ ഒരു കോട്ടയായി
യുദ്ധത്തിന്റെ സമയങ്ങളിൽ ഒരു പ്രതികാരദാഹിയായി