Showing posts with label ക്രിസ്റ്റീൻ ബുസ്ത. Show all posts
Showing posts with label ക്രിസ്റ്റീൻ ബുസ്ത. Show all posts

Wednesday, October 21, 2015

എറ്റുവാങ്ങൽ


ആസ്ട്രിയ
എനിക്കെന്റെ അമ്മയുടെ ഊന്നുവടി പാരമ്പര്യമായി കിട്ടിയിട്ടുണ്ട് അവരുടെ ജീവിതം എന്റേതിനേക്കാൾ കഠിനമായിരുന്നു, എന്നിട്ടുമവർക്കിത് എന്നേക്കാൾ വളരെ വൈകിയേ ആവശ്യം വന്നുള്ളൂ
ഇപ്പോൾ, ഞാനിതുകൊണ്ടെന്നെ താങ്ങുമ്പോൾ എന്റെ പിടിവാശിയെ പലപ്പോഴും തടഞ്ഞിരുന്ന കൈകളിൽ ഞാനൊന്നുകൂടി പിടിക്കുന്നു അവരുടെ ശാന്തമായ സ്വരം കേൾക്കുന്നു:

എന്നായാലുമെനിക്കറിയാം 
നീ ഒരിക്കലും നിന്നെത്തന്നെ നന്നായി നോക്കില്ലെന്ന്
നീ എന്റെ മകൾ തന്നെയാണ്
വരൂ! നിവർന്നു നിൽക്കൂ