Showing posts with label ബെൻ ഓക്രി. Show all posts
Showing posts with label ബെൻ ഓക്രി. Show all posts

Friday, June 5, 2015

വരുംകാലത്തിന്റെ വക്കിൽ



നൈജീരിയ
ഞാൻ ചരിത്രം നന്നായി ഓർക്കുന്നുണ്ട്
പട്ടാളക്കാരും രാഷ്ട്രീയക്കാരും
പെട്ടിയും തോക്കുമായി പുറത്തുവന്നു
നഗരരാാത്രികളിൽ അഘോഷങ്ങളും
അവർ ലഹളകൾ ഒതുക്കി
ഞങ്ങളുടെ ചരിത്രത്തെ പുനപരിശോധിച്ചു
പ്രഭാതത്തിൽ വധശിക്ഷ കണ്ടു
പിന്നെ രഹസ്യപ്പോലീസുമായി ഒപ്പുവച്ചു
എന്നിട്ട് ചെയ്യേണ്ട ചിലതെല്ലാം
തീരുമാനിച്ചു
അവർ ലഹളകൾഒതുക്കി
ദുഷിച്ചകാലത്തെ ബ്ലൂപ്രിന്റുകൾക്ക്
പുനർജന്മം നൽകി
മുങ്ങിക്കൊണ്ടിരിക്കുന്ന നഗരങ്ങളുടെ
ആകൃതി അടയാളപ്പെടുത്തി
അവസാനം മനസ്സിലാക്കി
ഒന്നും ഒഴിവാക്കാൻ പറ്റില്ല
അതുകൊണ്ട് എല്ലാം ഒഴിവാക്കി
ഞാൻ ചരിത്രം നന്നായി ഓർക്കുന്നുണ്ട്
2
ഞങ്ങൾ ഞങ്ങളുടെ ചവറ്റുകൂനയിൽ നിന്നു പുറത്തു വന്നു
ആകാശത്തിന്റെ ഒരു കാഴ്ച്ചകണ്ടു
വായു ചൂടായി ന്യത്തം ചെയ്യുന്നതായി
തീജ്വാലകൾക്കിടയിലൂടെ നഗരത്തിന്റെ കാഴ്ച്ച
കടൽപ്പുറത്തെ മരണശിക്ഷയുടെ സമയങ്ങൾ
ഞങ്ങളെ വീണ്ടും വ്രണപ്പെടുത്തി.
ഉപ്പ് ഞങ്ങളുടെ പുരികങ്ങളുടെ താഴെ ചാലിട്ടു
എവിടേയും കോമാളിത്തിരഞ്ഞെടുപ്പിന്റെ പരിഭ്രമിച്ച ബലിയാടുകൾ
വിശന്ന വഴികളിൽ ഉറച്ച അപകടങ്ങൾ
ഗോത്രരാഷ്ട്രീയത്തിന്റെ അപരിമിതമായ വലകൾ
പനിച്ചകാറ്റുകളുടെ അധികാരസ്വപ്നങ്ങൾ
ഭാവിയുടേ മാംസം പിടിച്ചുപറച്ചുതുന്നിയ
ഒരു ഭൂപടമാായിരുന്നു രാഷ്ട്രം
പുരാവൃത്തത്തിന്റെ ചേറിൽ
ഒരു ഓട്ടപ്പാച്ചിലായി തീർന്നു
3
വരുന്നകാലത്തിന്റെ വക്കത്തേയ്ക്ക്
ഞങ്ങൾ കുതിച്ചു
എരിയുന്ന ഗോപുരങ്ങളുടെ
ശോഭയുള്ള പുകയോടെ
ആ പുകകൾ രാഷ്ട്രീയജാഥകൾ തെളിച്ചു
ഞങ്ങൾ ഒരു യുദ്ധം തുടങ്ങി
അവസാനിപ്പിച്ചു
ഞങ്ങളുടെ സാധ്യതകളെകുറിച്ചു സ്വപ്നവും കണ്ടു
തടിയന്മത്സ്യം തരിമത്സ്യത്തെ തിന്നുന്നു
വലിയവന്മാർ വധശിക്ഷയും
ആയുധക്കൊള്ളയും ഒരുക്കുന്നു
ഞങ്ങളുടെ ചവർ ഞങ്ങളെ രൂപപ്പെടുത്തുന്നു
ഞാൻ ചരിത്രം നന്നായി ഓർക്കുന്നു
കടുവക്കുരുക്ക് മേടിച്ചു
നിശബ്ദതയുടെ ഉറുപ്പികകളിൽ.
മുട്ടകൾ വലുതായി വളർന്നു
ഒരു രാക്ഷസമുഖം അടവിരിഞ്ഞു
വരുന്നകാലത്തിന്റെ വക്കത്ത്
ഞാൻ പൊട്ടിയൊലിക്കുന്ന മുറിവുകളോടുകൂടിയ

ഒരു ചെറുക്കൻ
ഓർക്കുന്ന ചരിത്രത്തിൽ
മുറിത്തുന്നലുകൾ അകലുന്നത് നോക്കൽ
അഗ്നിപർവ്വതങ്ങൾ ചിർക്കാൻ കാത്തിരിക്കൽ
പനിച്ചകാറ്റുകളിൽ
പരാക്രമപ്പെടുന്ന വാതിൽപ്പടിള്ളിൽ
പുതിയ ബ്ലൂപ്രിന്റുമായി
നമ്മുടെഒപ്പം ചേരാനുള്ളവരുടെ
പല്ലിറുമ്മൽ കേൾക്കുമ്പോൾ
തുഷാരം മുദ്രയായി
അഗ്നി ശാശ്വതമായി
പോയകാലത്തിലൂടെ ഒരു നടപ്പാത
നമ്മളിലേയ്ക്ക്
ആരോർക്കുന്നു ചരിത്രം നന്നായി
നമ്മൾ ചുവപ്പിൽ വാക്കുകൾ നെയ്യുന്നു
നീലയുടെ വക്കിൽ പാട്ടുകൾ പാടുന്നു
നമ്മുടെ പാകപ്പെട്ട ഞരമ്പുകളുമായി
നമ്മൾ ചവറിൽ നിന്നു പട്ടുനൂല്ക്കും
നമ്മുടെ പ്രതിവിധി കൊണ്ട് സമയത്തിനു ചട്ടമിടും.