Showing posts with label കവയിത്രി. Show all posts
Showing posts with label കവയിത്രി. Show all posts

Wednesday, October 28, 2015

രോഷത്തിന്റെ നിറപ്പകര്‍ച്ചകൾ


പലസ്തീൻ

എന്റെ അറബിനാവിനെ പറയാനനുവദിക്കൂ
അവരെന്റെ ഭാഷയിലും കയറിത്താമസിക്കുന്നതിനുമുൻപ്
എന്നെ എന്റെ മാതൃഭാഷപറയാനനുവദിക്കൂ
അവരവളുടെ ഓർമ്മയിലും കോളനിവ്ത്കരണം നടത്തും മുൻപ്


ഞാനൊരു കറുത്ത അറബി പെണ്ണ്
ഞങ്ങൾ രോഷത്തിന്റെ എല്ലാ നിറപ്പകര്‍ച്ചകളോടെയും വരുന്നു
എന്റെ എല്ലാ മുത്തച്ഛന്മാരും എന്നും ആഗ്രഹിച്ചത്
ജാഫയ്ക്കും ഹൈഫയ്ക്കും ഇടയിലൊളിഞ്ഞിരിക്കുന്ന ഒരു ഗ്രാമത്തിൽ
പ്രഭാതത്തിലുണരാനും മുട്ടുകുത്തിപ്രാർത്ഥിക്കുന്ന അമ്മൂമ്മയെ കാണാനും


എന്റെ അമ്മ ജനിച്ചത് ഇപ്പോളെന്റേതല്ലെന്നു അവർ പറയുന്ന
ഒരു ഒലീവ് മരത്തിനു കീഴെയുള്ളമണ്ണിൽ
പക്ഷെ ഞാനവരുടെ വേലികൾ
അവരുടെ പരിശോധനാ സ്ഥലങ്ങൾ
അവരുടെ നശിച്ച വർണ്ണവിവേചന ചുവരുകൾ മറികടക്കും
എന്നിട്ട് എന്റെ മാതൃരാജ്യത്തേക്ക് തിരിച്ചു വരും
ഞാനൊരു കറുത്ത അറബി പെണ്ണ്
ഞങ്ങൾ രോഷത്തിന്റെ എല്ലാ നിറപ്പകര്‍ച്ചകളോടെയും വരുന്നു


നിങ്ങൾ കേട്ടോ എന്റെ സഹോദരി ഇന്നലെ അലറിക്കരയുന്നത്
അവളൊരു പരിശോധനാ സ്ഥലത്ത് പ്രസവിക്കുമ്പോൾ
ഇസ്രേയൽ പട്ടാളക്കാർ അവളുടെ കാലിന്നിടയ്ക്ക്
അവരുടെ അടുത്ത ജനസംഖ്യഭീഷണിക്കായി നോക്കുമ്പോൾ
അവളുടെ പെൺകുഞ്ഞിനെ ജനീനെന്നു വിളിച്ചത്

നിങ്ങൾ കേട്ടോ അംനി മോന അലറിക്കരയുന്നത്
അവളുടെ തുറങ്കിലെ അഴികൾക്കു പിന്നിൽ
കണ്ണീർവാതകം തുറന്നു വിട്ടപ്പോൾ
"ഞങ്ങൾ പാലസ്തീനിലേക്ക് തിരിച്ചു വരുന്നു!" എന്ന്.
ഞാനൊരു കറുത്ത അറബി പെണ്ണ്
ഞങ്ങൾ രോഷത്തിന്റെ എല്ലാ നിറപ്പകര്‍ച്ചകളോടെയും വരുന്നു


പക്ഷെ നീ പറയുന്നു , എന്റെ ഉള്ളിലെ ഭ്രൂണം
നിന്റെ അടുത്ത ഭീകരനെ മാത്രമേ കൊണ്ടുവരുള്ളൂ എന്ന്
താടിവച്ച്, തോക്ക് വീശി, തൂവാലത്തൊപ്പിത്തലയുമായി ഒരു മണൽ നീഗ്രോ


നീ എന്നോട് പറയുന്നു , ഞാനെന്റെ കുഞ്ഞുങ്ങളെ കൊല്ലാനായി പറഞ്ഞയക്കുന്നെന്ന്
പക്ഷേ നിന്റെ കോപ്റ്ററുകളാണത്, നിന്റെ F 16 ആണ് ഞങ്ങളുടെ ആകാശത്ത്
നമുക്കൊരു നിമിഷം ഈ ഭീകരവാദ ഇടപാടിനെക്കുറിച്ചു സംസാരിക്കാം
ഈ സിഐഎ അല്ലെ അലെൻഡെയെം ലുമുംബയെയും കൊന്നത്
അവരല്ലെ ഒസാമയെ ആദ്യം പരിശീലിപ്പിച്ചത്

വെള്ള കയ്യില്ലാക്കുപ്പായവും തലയില്‍ വെളുത്ത കൂർമ്പൻ തൊപ്പിയുമായി കറുത്തവരെ കയ്യേറ്റം ചെയ്ത്
എന്റെ മുതുമുത്തച്ഛന്മാർ കോമാളികളെപ്പോലെ ഓടിനടന്നില്ല
ഞാനൊരു കറുത്ത അറബി പെണ്ണ്
ഞങ്ങൾ രോഷത്തിന്റെ എല്ലാ നിറപ്പകര്‍ച്ചകളോടെയും വരുന്നു

“അപ്പോളാരാണാ‍ തവിട്ടു പെണ്ണ് പ്രദർശനത്തിന്നിടയിൽ അലറിക്കരയുന്നത്?”

ക്ഷമിക്കണം, ഞാൻ അലറിക്കരയരുതല്ലെ?
ഞാൻ മറന്നു നിന്റെ എല്ലാ പൌരസ്ത്യ സ്വപ്നവുമാവാ‍ൻ
ഞാൻ കുപ്പിയിലെ ജിന്ന്, അരക്കിട്ടിളക്കുന്ന നർത്തകി, ഹാറം പെൺകുട്ടി, മൃദുവായി സംസാരിക്കുന്ന അറബിപെണ്ണ്


അതെ യജമാന, അല്ല യജമാന
നന്ദി നിന്റെ F16 ഇൽ നിന്നു ഞങ്ങളിലേക്ക് പെയ്യുന്ന
ഈ പീനട്ട് ബട്ടറിനും സാൻഡ് വിച്ചിനും
അതെ എന്റെ വിമോചകർ ഇവിടെ എന്റെ കുട്ടികളെ കൊല്ലുന്നു
എന്നിട്ടവരതിനെ വിളിക്കുന്നു അറിയാതെ സംഭവിച്ച നാശനഷ്ടം


അതിനാൽ ഞാൻ നിന്നോടിതൊന്നു പറഞ്ഞോട്ടെ
എന്റെയുള്ളിലെ ഭ്രൂണം നിനക്ക് നിന്റെ അടുത്ത വിമതനെ തരും
അവളുടെ ഒരുകയ്യിൽ ഒരു കല്ലുണ്ടാവും മറുകയ്യിൽ പാലസ്തീൻ പതാകയും
ഞാനൊരു കറുത്ത അറബിപെണ്ണ്
സൂക്ഷിച്ചോ!എന്റെ രോഷത്തെ സൂക്ഷിച്ചോ .

നാലാംവൃത്തം



ഫ്രാൻസ്

ഞങ്ങൾ ഹെഡ് ലൈറ്റ് ഉണ്ടാക്കുന്ന ഫാക്റ്ററിയിലേക്ക് പോകുന്നു. അത് നഗരമധ്യത്തിൽ നിന്നു ഒട്ടുമാറി ഈ പരിസരത്തു തന്നെയാണ്, ഒരു ചെറിയ തെരുവ്. അവസാനം നിങ്ങളവിടെ എത്തി. വ്യവസായ ശാല അവിടെയാണ്
നിങ്ങളതു കാണുന്നു , അത് മുറ്റത്താണ്, ഭാരമില്ലാത്ത ഒരു ശവം . അതവിടുണ്ട് അതനങ്ങുന്നില്ല വ്യവസായശാല ജനക്കൂട്ടം . നിങ്ങൾക്കതറിയാം
നിങ്ങൾ മുൻപിൽ, മുറ്റത്ത്, നിങ്ങൾ വിചാരിക്കുന്നു നിങ്ങൾക്കതറിയാം
ഫാക്റ്ററി വളരെ വലുതാണ്, പല കഷ്ണങ്ങളായി
പലതായി പിരിഞ്ഞ്, നിറഞ്ഞ് ഫാക്റ്ററി
അതവിടുണ്ട് അതനങ്ങുന്നില്ല. വായു ഈർപ്പമുള്ളത്, ഫാക്റ്ററി വിയർക്കുന്നു
മെട്രോയിൽ നിന്ന് ഫാക്റ്ററി ഒരു കറുത്ത മൃദുവായ ഇടം, നീ അതിലാണ്, നീ നടക്കുന്നു
നീ മൃദുവായ ഇടത്തിൽ തിരിയുന്നു, നീ ചെറുപ്പക്കാരിയെ കടന്നുപോകുന്നു
അവൾ വാതിലിനു മുന്നിലെ ഒരു കസേരയിലിരിക്കുന്നു
ചെറുപ്പക്കാരി ഇരിക്കുനു , അവൾ അവളുടെ നായകളോടു സംസാരിക്കുന്നു. നിലത്ത് ഒരു കുപ്പിയുണ്ട് , അതത്ര പ്രാധാന്യമുള്ളതല്ല.
ചെറുപ്പക്കാരിഅവിടുണ്ട്, അനന്തമായി
ഒന്നുമില്ല ഒന്നുമില്ല. ലോകം തുറക്കുന്നു, ലോകം ഓരോ ഇടത്തും തുറക്കുന്നു. നിങ്ങൾ അതിന്റെ അന്ത്യത്തിലാണ് . വസ്തുക്കൾ, കസേരയും വാതിലും , പിന്നെ പിറകിൽ ബുഫെ
ബുഫെ വലുതും തവിട്ട് നിറമുള്ളതും , നിങ്ങളത് ജനാലയിലൂടെ കാണുന്നു
കനത്തതും വലുതുമായ ബുഫെ. അവിടെ കസേരചുറ്റുമിട്ട ഒരു മേശയുണ്ട് കസേരകളെല്ലാം ഒരേപോലുള്ളത്


The House Inside‌


Venezuela

കവിതയോട്
വീടിനെന്റെ രണ്ടു കയ്യും വേണം
ഞാനതിന്റെ തേപ്പ് രണ്ടുകയ്യുകൊണ്ടും എന്റെ എല്ലുകൾപോലെ (താങ്ങി) പിടിക്കണം
അതിന്റെ ഉപ്പ് എന്റെ സന്തോഷങ്ങൾ പോലെ
രാത്രിയിലതിന്റെ കെട്ടുകഥ
സൂര്യന്റെ അതിന്റെ ഉടലിൻ നടുവിലെരിയുന്നു

ഞാൻ ജനാലവിരികളേയും പറക്കുമ്പോൾ മരിച്ച അതിലെ
കടൽക്കാക്കകളെയും സഹിക്കണം
പൂന്തോട്ടത്താല്‍ അതിലെ വരച്ചുവച്ച പൂമുഖം മൂടികളാല്‍ വികാരാര്‍ദ്രമായി
കണ്ണാടിപോലൊക്കാത്തതിനു കുറ്റപ്പെടുത്തപ്പെട്ട നിഷ്കളങ്കരായ ഇഷ്ടികകള്‍
കുറ്റപ്പെടുത്തണം
മുഖപടത്തിനടിയിൽ നെല്ലുവിളയുന്ന അവരുടെ ശബ്ദങ്ങള്‍ക്കൊപ്പം
പുതിയ വധുക്കൾക്കായി തുറന്ന വാതിലുകള്‍

ഞാന്‍ പരിപാലിക്കണം, അതിന്റെ പ്രപഞ്ചത്തിന്റ പകർപ്പിനെ
പൂത്താലങ്ങളിലെ വയലുകളുടെ ഓർമ്മയെ
മേശയിലെ പൊരുത്തമുള്ള ജാഗ്രതകളെ
തലയിണയെ അതിന്റെ കൂട്ടം തെറ്റിയ പക്ഷികളോടുള്ള സാമ്യത്തെ
ലളിതമായി പിറക്കുന്ന ഒരു ആമ്പലിന്റെ വടിവൊത്ത ഏകാന്തത
പുരികക്കീഴിൽ പേറുന്ന പുലരിമുഖമുള്ള പാലിനെ

ഞാനതിനെ മുഴുവനായും സ്നേഹിക്കണം,
എന്റെ മരണപ്പെടുന്ന മഹത്വത്തില്‍ ജീവിക്കുന്ന മഹത്വത്തിനൊപ്പം
കൈവിട്ടുപോകുന്നതിനെ.
അറിയാതെ ,
വാതിൽക്കൽ തന്നെ കടലുള്ള
പേരുകളോ
വിളക്കുകളോ ഇല്ലാത്ത
ഒരു സുഖലോലുപമായ ഗ്രാമമുണ്ടെന്നറിയാതെ

Sunday, October 25, 2015

കന്യകാത്വം

 

റിബ്ക സിബാറ്റു  
എറിട്രിയ
ഒരു വധുവിനു കന്യകാത്വം അവളുടെ കണ്ണുകളേക്കാൾ വിലപെട്ടതായിരിക്കണം. ഞങ്ങളുടെ പാരമ്പര്യമനുസരിച്ച് , ഒരു വധു കന്യക അല്ലെങ്കിൽ, അവളുടെ വിവാഹത്തിന്റെ പിറ്റേന്ന് , ഞങ്ങൾ അവളെ അവളുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് തിരിച്ചയക്കും , വോണ്‍സിയോ ധരിപ്പിച്ച് ഒരു കഴുതപ്പുറത്തിരുത്തും കഴുതപ്പുറത്തിരുത്തും . ഇത് കുടുംബത്തിനാകമാനം ഒരു അവമാനമായി കണക്കാക്കും.

ആളുകൾ പട്ടണത്തിൽ നിന്ന് നാട്ടിൻപുറങ്ങളിലേക്ക് ഓടിപ്പോയി. ഒത്തുപോവാൻ ത്യാഗം ചെയ്യേണ്ടതായി വരും , കിണർ നാലുകിലോമീറ്റർ അകലെയാവുമ്പോൾ ഇരുപത് ലിറ്റർ വെള്ളം തോളിൽ ചുമക്കുന്ന പോലെ . 1981 ഇൽ ഞാൻ അസ്മാരയിൽ നിന്നു 20 കിലോമീറ്റർ അകലെയുള്ള അഡി ഹമുസ്ക്ടെ യിൽ ഒരു അഭയാർത്ഥിയായിരുന്നു.

ഒരു ഉച്ചതിരിഞ്ഞ് , ഞാൻ താമസിക്കുന്ന വീട്ടിലേക്ക് ഒരു സുന്ദരനായ ചെറുപ്പക്കാരനും നാലു വൃദ്ധരും വന്നു. ഞാൻ അതിനു മുൻപ് കണ്ടിട്ടേയില്ലായിരുന്ന ആ ചെറുപ്പക്കാരനു എന്നെ കല്ല്യാണം കഴിക്കണമെന്ന് പറഞ്ഞു . കാരണം ഒരു ദിവസം മുൻപ് അയാൾക്കൊരു ദൌർഭാഗ്യമുണ്ടായി. അവന്റെ വധു പിഴച്ചു പോയി. എന്റെ അച്ഛൻ സമ്മതിച്ചിട്ടും ഞാൻ അത് നിരസിക്കുകയാണെങ്കിൽ ഞാൻ ഒന്നുകിൽ വിവാഹിതയാവും അല്ലെങ്കിൽ എന്റെ അച്ഛന്റെ ശാപം കിട്ടും . രക്ഷിതാക്കളുടെ ശാപമാണ് ഒരു കുട്ടിയുടെ ഏറ്റവും വലിയ ഭയം. അപ്പോ എനിക്കൊരു ബുദ്ധിതോന്നി: ഞാനും ഒരു പരിഹാരമില്ലാത്ത സംഭവത്തിലൂടെ കടന്നു പോയിട്ടുണ്ട് എന്നു പറഞ്ഞു....! എന്റെ അച്ഛന്റെ - ഞങ്ങളുടെ കൂട്ടത്തിൽ അപമാനിക്കപ്പെട്ടവന്റെ- പ്രതികരണം ഊഹിക്കാനുള്ള അവസരം നിങ്ങൾക്ക് വിടുന്നു. ആ ചെറുപ്പക്കാരൻ അയാളുടെ കന്യകാത്വത്തിനെ പറ്റി ഒരു വാക്ക് പറയാതെ അവിടം വിട്ടു

കാണാതാകൽ



ഐഷ എ ഷമൈല
ജോർഡാൻ

ഇനി വരൂ, യവനിക താഴ്ത്തിയിരിക്കുന്നു
നാളെ നിന്റെ മുന്നിൽ നിൽക്കുന്നു
ഒരു കാക്കയെപ്പോലെ കരിക്കറുപ്പ് കുപ്പായ തിരശ്ശീലയിട്ട്
അവൻ നിന്നെ അവഗണിക്കുന്നു


ഒന്നൂടെ നോക്കൂ, അവിടൊരു സുന്ദരിപെൺകുട്ടിയുണ്ട്
മറഞ്ഞ ഇലവങ്ഗം, ഒരു ഒരു വിശുദ്ധദേശച്ചിരി
ഇതൊരു വലിയ അദൃശ്യമാകൽ ക്രിയ
ഒരിക്കൽകൂടി നാളത്തെആൾക്കൂട്ടത്തിനായി ചെയ്തത്


കടുത്തതുംനേർത്തതുമായ നമ്മുടെ നഖം കടിച്ച്
നാം നമ്മുടെ വാലിനെ പിന്തുടരുംപോലെ


നമ്മൾ കെട്ടിപ്പൊക്കുന്നു തട്ടിത്തകർക്കുന്നു
കെട്ടിപ്പൊക്കുന്നു തട്ടിത്തകർക്കുന്നു ,കെട്ടിപ്പൊക്കുന്നു തട്ടിത്തകർക്കുന്നു
നമ്മൾ പറയാൻ വൈകി
എങ്ങിനെയിതിത്ര വൈകി? എനിക്കൊരിക്കലുമറിയില്ല

പുറത്തിറങ്ങൂ, ഇപ്പോൾ വാതിലുകൾ മലക്കെ തുറന്നിരിക്കുന്നു ഭൃത്യർ അവനെ കാണാൻ ഉത്സുകരായിരിക്കുന്നു ഒരു ദശലക്ഷം മൈലുകൾ നിന്റെ ഉപ്പൂറ്റിക്കു കീഴെ കുറിച്ചു വയ്ക്കൂ നീ ഇപ്പോളും അവനു പിറകിലാണ്


നിന്റെ ഘടികാരം ചങ്ങലകളാലും താഴുകളാലും മറയ്ക്കൂ
റിതുക്കൾ ചൂടും തണുപ്പുമേറ്റിക്കൊണ്ടിരിക്കുമ്പോൾ
മുഖം വിടർത്തൂ നിന്റെ വയസ്സിനെ പറ്റി നുണപറയൂ
ഇപ്പോഴും , ഓഹ്, നമ്മൾ വൃദ്ധരാവാൻ പോവുന്നു


കടുത്തതുംനേർത്തതുമായ നമ്മുടെ നഖം കടിച്ച്
നാം നമ്മുടെ വാലിനെ പിന്തുടരുംപോലെ


നമ്മൾ കെട്ടിപ്പൊക്കുന്നു തട്ടിത്തകർക്കുന്നു
കെട്ടിപ്പൊക്കുന്നു തട്ടിത്തകർക്കുന്നു ,കെട്ടിപ്പൊക്കുന്നു തട്ടിത്തകർക്കുന്നു
നമ്മൾ പറയാൻ വൈകി
എങ്ങിനെയിതിത്ര വൈകി? എനിക്കറിയുകയേയില്ല
എനിക്കറിയുകയേയില്ല

കൈകൾ വിശ്രമിക്കട്ടെ നിന്റെ വിരലുകൾ സൂക്ഷിക്കു
അവനെല്ലാപ്രാവശ്യവും നിന്നിൽനിന്നു രക്ഷപ്പെടും
നിന്റെ തലയിണക്കടിയിൽ നിന്ന്
തുറന്ന ജനാലയിലൂടെ മറക്ക് പുറത്തേക്ക്


നമ്മൾ കെട്ടിപ്പൊക്കുന്നു തട്ടിത്തകർക്കുന്നു
കെട്ടിപ്പൊക്കുന്നു തട്ടിത്തകർക്കുന്നു ,കെട്ടിപ്പൊക്കുന്നു തട്ടിത്തകർക്കുന്നു
നമ്മൾ പറയാൻ വൈകി
എങ്ങിനെയിതിത്ര വൈകി? എനിക്കറിയുകയേയില്ല
എനിക്കറിയുകയേയില്ല എനിക്കറിയുകയേയില്ല


ഇവയൊന്നും എനിക്കല്ല



ബഹ്‌റിൻ

ഈ നിമിഷം എനിക്കല്ല
കുളിക്കുമുൻപ് എന്റെ ശരീരത്തിൽ
പെയ്യുന്ന ഈ മനുഷ്യനും 
എന്റെ ലേബറിന്തിൽ ഓടിത്തളർന്ന
ഈ മനുഷ്യനും എനിക്കല്ല

എന്റെ വിശപ്പിനെ അവഗണിച്ച് എന്റെ ചുറ്റുമുള്ളതിനെ ത്യജിക്കതിനു മുൻപ്
തന്റെ നഖങ്ങളെ തിളക്കി വെടിപ്പാക്കുന ഈ മനുഷ്യനും
എനിക്കുള്ളതല്ല

ഈ തിളങ്ങുന്ന ചുമരുകൾ എനിക്കുള്ളതല്ല
സാധാരണത്വം കൊണ്ടും പരിചയം കൊണ്ടും
കനത്ത ആയുധമണിഞ്ഞ ഈ വീട്
എനിക്കുള്ളതല്ല

എന്റെ ബന്ധനത്തെ നിർവചിക്കുന്ന ഈ വീട്
എനിക്കുള്ളതല്ല

കടിഞ്ഞാണും ജീനിയുമുള്ള സുന്ദരിയായ ഈ പെൺകുതിര
എനിക്കുള്ളതല്ല

എന്റേത് ഈ വിസ്തൃതമായ മരുഭൂമി
എന്റേത് ഈ പുലരിത്തിളക്കം
എന്റേത് ഈ സ്വതന്ത്രയായ പെൺകുതിരയുടെ യുവത്വം
എന്റേത് ഈ ലേബറിന്തിലെ ഹിമക്കലമാൻ
എല്ലാ തിളക്കവും എന്റേത്
പിന്നെ എന്റെയീ പ്രപഞ്ചവും