Venezuela
കവിതയോട്
വീടിനെന്റെ രണ്ടു കയ്യും വേണം
ഞാനതിന്റെ തേപ്പ് രണ്ടുകയ്യുകൊണ്ടും എന്റെ എല്ലുകൾപോലെ (താങ്ങി) പിടിക്കണം
അതിന്റെ ഉപ്പ് എന്റെ സന്തോഷങ്ങൾ പോലെ
രാത്രിയിലതിന്റെ കെട്ടുകഥ
സൂര്യന്റെ അതിന്റെ ഉടലിൻ നടുവിലെരിയുന്നു
ഞാൻ ജനാലവിരികളേയും പറക്കുമ്പോൾ മരിച്ച അതിലെ
കടൽക്കാക്കകളെയും സഹിക്കണം
പൂന്തോട്ടത്താല്‍ അതിലെ വരച്ചുവച്ച പൂമുഖം മൂടികളാല്‍ വികാരാര്‍ദ്രമായി
കണ്ണാടിപോലൊക്കാത്തതിനു കുറ്റപ്പെടുത്തപ്പെട്ട നിഷ്കളങ്കരായ ഇഷ്ടികകള്‍
കുറ്റപ്പെടുത്തണം
മുഖപടത്തിനടിയിൽ നെല്ലുവിളയുന്ന അവരുടെ ശബ്ദങ്ങള്‍ക്കൊപ്പം
പുതിയ വധുക്കൾക്കായി തുറന്ന വാതിലുകള്‍
ഞാന്‍ പരിപാലിക്കണം, അതിന്റെ പ്രപഞ്ചത്തിന്റ പകർപ്പിനെ
പൂത്താലങ്ങളിലെ വയലുകളുടെ ഓർമ്മയെ
മേശയിലെ പൊരുത്തമുള്ള ജാഗ്രതകളെ
തലയിണയെ അതിന്റെ കൂട്ടം തെറ്റിയ പക്ഷികളോടുള്ള സാമ്യത്തെ
ലളിതമായി പിറക്കുന്ന ഒരു ആമ്പലിന്റെ വടിവൊത്ത ഏകാന്തത
പുരികക്കീഴിൽ പേറുന്ന പുലരിമുഖമുള്ള പാലിനെ
ഞാനതിനെ മുഴുവനായും സ്നേഹിക്കണം,
എന്റെ മരണപ്പെടുന്ന മഹത്വത്തില്‍ ജീവിക്കുന്ന മഹത്വത്തിനൊപ്പം
കൈവിട്ടുപോകുന്നതിനെ.
അറിയാതെ ,
വാതിൽക്കൽ തന്നെ കടലുള്ള
പേരുകളോ
വിളക്കുകളോ ഇല്ലാത്ത
ഒരു സുഖലോലുപമായ ഗ്രാമമുണ്ടെന്നറിയാതെ

No comments:
Post a Comment