Wednesday, October 21, 2015

മുന്നീർക്കുടം

                                      
ഹോങ് കോങ്
രാവിലെ, സ്കൂൾ ബസ് വരുന്നതിനുമുൻപ് നിങ്ങൾ എന്റെ കുഞ്ഞുകൈവെള്ളയിൽ നാലുഡോളറിന്റെ നാണയങ്ങൾ അമര്‍ത്തി മടക്കിവച്ചു നീ നീല നിശാവസ്ത്രത്തിൽ ഒരു പൊക്കമുള്ള പെണ്ണായിരുന്നു ഞാൻ മറ്റേതൊരു പെൺകുട്ടിയേപ്പോലെയും പിങ്ക് നിറത്തിലുള്ള തോൾ സഞ്ചിയും ധരിച്ച് എനിക്കൊരിക്കലും ലഭിക്കാത്ത പിറന്നാൾ സ്ലീപ്പോവറുകളും പിയാനോ പാഠങ്ങളും സ്വപ്നം കണ്ടു നടന്നൊരുവൾ
മറ്റു മാതാപിതാക്കളുടെ കാറുകൾ വരിയിട്ട (ജനൽച്ചില്ലുകളിൽ തൂമഞ്ഞിളവേൽക്കുന്ന ) വഴിയിലൂടെ നടന്നപ്പോൾ എനിക്ക് കാലിലൊരു കനം അനുഭവപ്പെട്ടു ഞാനെത്ര ആഗ്രഹിച്ചെന്നോ നിന്നിൻൽ നിന്നൊന്നു മനസ്സകറ്റാൻ: നിന്റെ ഉണ്ടക്കണ്ണുകൾ,നിന്റെ കാരിരുമ്പ് അച്ചടക്കം
അമ്മേ,അങ്ങാടിയിൽ എന്നെയുംകൊണ്ടുപോയ ആ പലഹാരക്കട ഓർക്കുന്നുണ്ടോ? അവിടത്തെ മങ്ങിയ ചുവരുകൾ. വിൽ‌പ്പനക്കാരുടെ ആക്രോശങ്ങൾ പങ്കിട്ട ചവ്വരിപ്പായസം നീ ഒരിക്കലും വിളിക്കാത്ത ഇത്രയും വർഷങ്ങളും ഞാനെന്റെ ഹൃദയത്തിൽ നിധിപോലെ കാത്തു വച്ചു
എനിക്ക് ഏതെങ്കിലുമൊരുതരം സ്നേഹത്തിൽ വിശ്വസിക്കണമായിരുന്നു എനിക്ക് സങ്കൽ‌പ്പിക്കണമായിരുന്നു
അമ്മേ എനിക്കറിയാം നിനക്കെന്നോട് അസൂയയാവുമെന്നു എന്നെ എന്റെ സ്വന്തം കുട്ടികൾക്കൊപ്പം കാ‍ണുമ്പോൾ ഒരേ സമുദ്രത്തിലൂടെ ഏന്തിവലിയുമ്പോൾ അമ്മേ, നമ്മൾ ഒരേ സ്ത്രീയാണ്

No comments:

Post a Comment