റിബ്ക സിബാറ്റു
എറിട്രിയ
ഒരു വധുവിനു കന്യകാത്വം അവളുടെ കണ്ണുകളേക്കാൾ വിലപെട്ടതായിരിക്കണം. ഞങ്ങളുടെ പാരമ്പര്യമനുസരിച്ച് , ഒരു വധു കന്യക അല്ലെങ്കിൽ, അവളുടെ വിവാഹത്തിന്റെ പിറ്റേന്ന് , ഞങ്ങൾ അവളെ അവളുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് തിരിച്ചയക്കും , വോണ്‍സിയോ ധരിപ്പിച്ച് ഒരു കഴുതപ്പുറത്തിരുത്തും കഴുതപ്പുറത്തിരുത്തും . ഇത് കുടുംബത്തിനാകമാനം ഒരു അവമാനമായി കണക്കാക്കും. ആളുകൾ പട്ടണത്തിൽ നിന്ന് നാട്ടിൻപുറങ്ങളിലേക്ക് ഓടിപ്പോയി. ഒത്തുപോവാൻ ത്യാഗം ചെയ്യേണ്ടതായി വരും , കിണർ നാലുകിലോമീറ്റർ അകലെയാവുമ്പോൾ ഇരുപത് ലിറ്റർ വെള്ളം തോളിൽ ചുമക്കുന്ന പോലെ . 1981 ഇൽ ഞാൻ അസ്മാരയിൽ നിന്നു 20 കിലോമീറ്റർ അകലെയുള്ള അഡി ഹമുസ്ക്ടെ യിൽ ഒരു അഭയാർത്ഥിയായിരുന്നു.
ഒരു ഉച്ചതിരിഞ്ഞ് , ഞാൻ താമസിക്കുന്ന വീട്ടിലേക്ക് ഒരു സുന്ദരനായ ചെറുപ്പക്കാരനും നാലു വൃദ്ധരും വന്നു. ഞാൻ അതിനു മുൻപ് കണ്ടിട്ടേയില്ലായിരുന്ന ആ ചെറുപ്പക്കാരനു എന്നെ കല്ല്യാണം കഴിക്കണമെന്ന് പറഞ്ഞു . കാരണം ഒരു ദിവസം മുൻപ് അയാൾക്കൊരു ദൌർഭാഗ്യമുണ്ടായി. അവന്റെ വധു പിഴച്ചു പോയി. എന്റെ അച്ഛൻ സമ്മതിച്ചിട്ടും ഞാൻ അത് നിരസിക്കുകയാണെങ്കിൽ ഞാൻ ഒന്നുകിൽ വിവാഹിതയാവും അല്ലെങ്കിൽ എന്റെ അച്ഛന്റെ ശാപം കിട്ടും . രക്ഷിതാക്കളുടെ ശാപമാണ് ഒരു കുട്ടിയുടെ ഏറ്റവും വലിയ ഭയം. അപ്പോ എനിക്കൊരു ബുദ്ധിതോന്നി: ഞാനും ഒരു പരിഹാരമില്ലാത്ത സംഭവത്തിലൂടെ കടന്നു പോയിട്ടുണ്ട് എന്നു പറഞ്ഞു....! എന്റെ അച്ഛന്റെ - ഞങ്ങളുടെ കൂട്ടത്തിൽ അപമാനിക്കപ്പെട്ടവന്റെ- പ്രതികരണം ഊഹിക്കാനുള്ള അവസരം നിങ്ങൾക്ക് വിടുന്നു. ആ ചെറുപ്പക്കാരൻ അയാളുടെ കന്യകാത്വത്തിനെ പറ്റി ഒരു വാക്ക് പറയാതെ അവിടം വിട്ടു

No comments:
Post a Comment