സ്വീഡൻ
ഞാൻ ഉറങ്ങുമ്പോൾ
എന്റെ കൈകൾ എന്നെ വിട്ടുപോവും
അവ പേനയെടുത്ത്
ഓരോ ചിറകിലും
അഞ്ച് തൂവലുകൾ വീതമുള്ള
ജീവികളെ വരക്കും
ആ ജീവികൾ പെരുകും
അവർ പറയും: “ഞങ്ങൾ
നിന്റെ അച്ഛന്റെ കൈകൾ പോലെ
വലുതാണ്”
അവർ പറയും: “ ഞങ്ങൾക്ക്
നിന്റെ അമ്മയുടെ പോലെ
വിരൽമുട്ടുകളുണ്ട്”
ഞാനവരോട് പറായും
“നിങ്ങൾ കൈകളാണെങ്കിൽ
നിങ്ങളെന്താ തൊടാത്തത്?”
ചിറകുകൾ വായുവിൽതല്ലി
കൈകൊട്ടി
അവ പറക്കും
കൈമുട്ടിനും മണിബന്ധത്തിനും
വളരെ മുകളിലായി
കൈമുട്ടിനും മണിബന്ധത്തിനും
വളരെ മുകളിലായി
അവ ജനാലതുറന്ന്
മുറിക്കു പുറത്തുകടക്കും
മുറിക്കു പുറത്തുകടക്കും
അവ മരക്കൊമ്പുകളിൽ ചേക്കേറി
ഇലക്കൂട്ടങ്ങൾക്കിടക്ക് മറഞ്ഞ്
നഖം കടിക്കും.
ഇലക്കൂട്ടങ്ങൾക്കിടക്ക് മറഞ്ഞ്
നഖം കടിക്കും.
“കൈകളേ”
ഞാൻ വിളിക്കും
പക്ഷെ ഇപ്പോ ഇലകൊഴിയും കാലമാണ്(ശിശിരമാണ്)
ചിറകുള്ള എല്ലാ ജീവികളും
തെക്കോട്ട് പറക്കാൻ തയ്യാറെടുക്കുന്നു
ഞാൻ വിളിക്കും
പക്ഷെ ഇപ്പോ ഇലകൊഴിയും കാലമാണ്(ശിശിരമാണ്)
ചിറകുള്ള എല്ലാ ജീവികളും
തെക്കോട്ട് പറക്കാൻ തയ്യാറെടുക്കുന്നു

No comments:
Post a Comment