അമേരിക്ക
പ്രിയപ്പെട്ടവനെ, മറ്റേതെല്ലാം ജന്മത്തിൽ, ഇടങ്ങളിലാവാം ഞാൻ നിന്റെ ചുണ്ടുകളറിഞ്ഞിട്ടുണ്ടാവുക നിന്റെ കയ്യുകൾ നിന്റെ ധൈര്യമുള്ള ചിരി പുച്ഛം നിറഞ്ഞത് ആ മധുരമുള്ള ആധിക്യത്തെ ഞാൻ ആരാധിക്കുന്നു എന്തുറപ്പാണുള്ളത് നമ്മളിനിയും കണ്ടുമുട്ടുമെന്നതിന്. മറ്റൊരു ലോകത്ത് ഭാവിയിൽ തീയതി നിശ്ചയിക്കപ്പെടാത്ത ഒരു സമയത്ത്. ഞാനെന്റെ ഉടലിന്റെ തിക്കിതിരക്കലിനെ നേരിടാം മറ്റൊരു മധുരമായ കണ്ടുമുട്ടലിന്റെ വാഗ്ദാനമില്ലാതെ ഞാൻ മരണത്തിനു വഴങ്ങിക്കൊടുക്കുകയില്ല. കവിത കേൾക്കാം |
Showing posts with label അമേരിക്ക. Show all posts
Showing posts with label അമേരിക്ക. Show all posts
Tuesday, June 9, 2015
നിരാകരണം
Friday, June 5, 2015
പെണ്ണുങ്ങൾക്കെന്താണ് വേണ്ടത്?
അമേരിക്ക
എനിക്കൊരു ചുവന്ന ഉടുപ്പ് വേണം
അത് നേർത്തതും വിലക്കുറഞ്ഞതുമാവണം
അത് നല്ല ഇറുക്കമാവണം,
ആരെങ്കിലും കീറിപ്പറിയ്ക്കുംവരെ എനിക്കതിടണം
അത് കയ്യില്ലാത്തതും പുറകില്ലാത്തതുമാവണം
അപ്പോ ആർക്കും അതിന്നടിയിലെന്തെന്ന്
ഊഹിക്കേണ്ടിവരില്ല
എനിക്ക് തെരുവിലൂടെ നടന്ന്
പണമിടപാട് സ്ഥാപനം കടന്ന്,
ജനാലയിൽ തിളങ്ങുന്ന താക്കോലുകൾ ഉള്ള ആക്രിക്കട കടന്ന്,
ഒരു ദിവസം പഴക്കമുള്ള ഡോനട്ട് വിൽക്കുന്ന
വോങ്ങ് ദമ്പതിമാരുടെ ചായക്കടകടന്ന്,
ഗ്വേറാാ സഹോദരന്മാർ ലോറിയിൽ നിന്ന്
കൈവണ്ടിയിലേക്ക് പന്നികളെ തൂക്കിയെടുക്കുന്ന
അവയുടെ വഴുവഴുത്ത മോന്ത ചുമലിലൂടെ
ഉയർത്തിപ്പിടിക്കുന്ന സ്ഥലം കടന്ന്,
നടക്കണം
ഈ ലോകത്തെ ഒരേയൊരു പെണ്ണ് ഞാനാണെന്ന മാതിരി
എനിക്കെന്റെ തിരഞ്ഞെടുപ്പുകളുണ്ടെന്ന മാതിരി
എനിക്കാ ചുവന്നുടുപ്പ് കിട്ടിയേ തീരു
നിനക്ക് എന്നിലുള്ള ഏറ്റവും ചീത്തപേടി ഉറപ്പിക്കുവാനായി എനിക്കതു വേണം
നിന്നെ ഞാനെത്ര നിസ്സാരമായേ കണക്കാക്കുന്നുള്ളു എന്നു കാണിക്കാൻ
അത് കണ്ടെത്തുമ്പോൾ
ഞാനത് കൊളുത്തിൽ നിന്ന് വലിച്ചെടുക്കും
ഈ ലോകത്തേക്ക് എന്നെ വഹിക്കാൻ
ഒരു ദേഹത്തെ തിരഞ്ഞെടുക്കുന്ന പോലെ
പിറവിക്കരച്ചിലിനും സ്നേഹക്കരച്ചിലിനും ഒപ്പവും
അസ്ഥിയെന്നപോലെ, തൊലിയെന്നപോലെ ധരിക്കും
ആ നശിച്ച ഉടുപ്പിലായിരിക്കും അവരെന്നെ അടക്കുന്നത്
കവിത കേൾക്കാം
അത് നല്ല ഇറുക്കമാവണം,
ആരെങ്കിലും കീറിപ്പറിയ്ക്കുംവരെ എനിക്കതിടണം
അത് കയ്യില്ലാത്തതും പുറകില്ലാത്തതുമാവണം
അപ്പോ ആർക്കും അതിന്നടിയിലെന്തെന്ന്
ഊഹിക്കേണ്ടിവരില്ല
എനിക്ക് തെരുവിലൂടെ നടന്ന്
പണമിടപാട് സ്ഥാപനം കടന്ന്,
ജനാലയിൽ തിളങ്ങുന്ന താക്കോലുകൾ ഉള്ള ആക്രിക്കട കടന്ന്,
ഒരു ദിവസം പഴക്കമുള്ള ഡോനട്ട് വിൽക്കുന്ന
വോങ്ങ് ദമ്പതിമാരുടെ ചായക്കടകടന്ന്,
ഗ്വേറാാ സഹോദരന്മാർ ലോറിയിൽ നിന്ന്
കൈവണ്ടിയിലേക്ക് പന്നികളെ തൂക്കിയെടുക്കുന്ന
അവയുടെ വഴുവഴുത്ത മോന്ത ചുമലിലൂടെ
ഉയർത്തിപ്പിടിക്കുന്ന സ്ഥലം കടന്ന്,
നടക്കണം
ഈ ലോകത്തെ ഒരേയൊരു പെണ്ണ് ഞാനാണെന്ന മാതിരി
എനിക്കെന്റെ തിരഞ്ഞെടുപ്പുകളുണ്ടെന്ന മാതിരി
എനിക്കാ ചുവന്നുടുപ്പ് കിട്ടിയേ തീരു
നിനക്ക് എന്നിലുള്ള ഏറ്റവും ചീത്തപേടി ഉറപ്പിക്കുവാനായി എനിക്കതു വേണം
നിന്നെ ഞാനെത്ര നിസ്സാരമായേ കണക്കാക്കുന്നുള്ളു എന്നു കാണിക്കാൻ
അത് കണ്ടെത്തുമ്പോൾ
ഞാനത് കൊളുത്തിൽ നിന്ന് വലിച്ചെടുക്കും
ഈ ലോകത്തേക്ക് എന്നെ വഹിക്കാൻ
ഒരു ദേഹത്തെ തിരഞ്ഞെടുക്കുന്ന പോലെ
പിറവിക്കരച്ചിലിനും സ്നേഹക്കരച്ചിലിനും ഒപ്പവും
അസ്ഥിയെന്നപോലെ, തൊലിയെന്നപോലെ ധരിക്കും
ആ നശിച്ച ഉടുപ്പിലായിരിക്കും അവരെന്നെ അടക്കുന്നത്
കവിത കേൾക്കാം
മുത്തച്ഛൻ പറയുന്നു
അമേരിക്ക
"എന്റെ കയ്യിലിരിക്കൂ"എനിക്കന്ന് പത്തുവയസ്സാണ്
എനിക്ക് ഇരുട്ടിൽ അദ്ദേഹത്തെ കാണാൻ കഴിയണില്ല
പക്ഷെ ശ്വാസം വലിക്കണതു കേൾക്കാം
ഇത് അത്താഴത്തിനു ശേഷമുള്ള കളിസമയമാണ്
ഞങ്ങൾ പുറത്താണ്
മരങ്ങൾക്കും വള്ളിപ്പടർപ്പുകല്ക്കും ഇടയിൽ മറഞ്ഞിരിക്കയാണ്
അദ്ദേഹം ഇതിനെ ഒളിച്ചുകളിയെന്ന് വിളിക്കുന്നു
എന്നാൽ എന്റെ കുഞ്ഞനിയത്തിമാത്രം ഞങ്ങളെ അന്വേഷിക്കുന്നു
ഞങ്ങൾ ഒളിക്കുമ്പോൾ
അവൾ ഞങ്ങളെ കാണുന്നേയില്ല
മുത്തച്ഛൻ എന്നെ പൊക്കിയെടുക്കുന്നു
എന്നിട്ട് കൈകൊണ്ട് എന്റെ കാലിന്നിടയിൽ തിരുമ്മുന്നു
എനിക്കെന്റെ ബോധത്തിന്റെ അറ്റത്ത്
ഒരു അവ്യക്തമായ ഇളക്കൽ മാത്രം അനുഭവപ്പെടുന്നു
എനിക്കതെന്തെന്നറിയില്ല
പക്ഷെ ഇഷ്ടമാണ്
എനിക്കതു പറഞ്ഞുതരാനാവാത്ത
സുഖം തരുന്നു
അതു മിഠായി തിന്നുമ്പോലെയല്ല
പക്ഷെ അതു ചീത്തയാണ്
നീ അവിടെ എന്തു ചെയ്യുകയാണെന്നു ചോദിക്കുമ്പോൾ
എനിക്കെന്റെ അമ്മൂമ്മയോട് നുണപറയണം
ഞാൻ പറയും , ഒളിച്ചുകളിക്കുകയായിരുന്നു
അവരെന്നെ തറപ്പിച്ചു നോക്കി
എന്നിട്ടു പറഞ്ഞു: "ഇത് അവസാനത്തെ തവണയാണ്
ഞാനീക്കളി നിർത്താൻ പോകുന്നു"
അങ്ങനെ അത് അവസാനിച്ചു , ഞാൻ മറന്നു
കൊല്ലം പത്തു കഴിഞ്ഞു, മുപ്പത്തഞ്ചുകഴിഞ്ഞു
ഞാൻ പഴയകാലം പുതുക്കിപ്പണിയാൻ തുടങ്ങി
എന്തുകൊണ്ടാണ് ഞാൻ എന്നെ നിരാശപ്പെടുത്തുന്ന ആണുങ്ങളിലേക്ക്
ആകർഷിക്കപ്പെടുന്നതെന്ന് എന്നോട് തന്നെ ചോദിച്ചു
അപ്പോൾ ഞാൻ സമയത്തിലൂടെ പിന്നോട്ട് സഞ്ചരിച്ചു
ഇരുണ്ട കനപ്പെട്ട ശ്വാസഭാഗങ്ങളിലേക്ക്
ഞാൻ വിചാരിച്ചു അവയെല്ലാം പോയെന്ന്
പക്ഷെ അതെല്ലാം കാഴ്ച്ചയിൽ നിന്ന്
മനസ്സിന്റെ ചൊരിമണലിലേക്ക് പൂണ്ടുപോയതേയുള്ളു
അതെന്നെ താഴേക്ക് പിടിച്ചുവലിക്കുന്നു
അവിടെ ഞാൻ കണ്ടു മുത്തച്ഛനെന്നെ കാത്തിരിക്കുന്നു
അയാൾ എന്നെ പൊക്കിയെടുക്കാൻ കയ്യുകൾ വിടർത്തിയിരിക്കുന്നു
അയാൾ കയ്യുരസിയിടം
ഉടുപ്പില്ലാതെ നനഞ്ഞ്
ഞാൻ നിനക്കെന്തു വേണമെങ്കിലും ചെയ്തു തരാം ,
അയാൾ കാതിൽമൂളുന്നു
"പക്ഷെ വെറുതെ വിടില്ല"
ഞാൻ കരഞ്ഞുപറഞ്ഞു "ശരി", പിന്നെപ്പറഞ്ഞു "വേണ്ട"
നിങ്ങൾക്കെങ്ങനെ എന്നോടിത് ചെയ്യാൻ തോന്നുന്നു
എനിക്ക് പത്തു വയസ്സേയുള്ളു"
അയാൾ പറഞ്ഞു, "അറിയാനുള്ള പ്രായമൊക്കെയായി"
പക്ഷെ ശ്വാസം വലിക്കണതു കേൾക്കാം
ഇത് അത്താഴത്തിനു ശേഷമുള്ള കളിസമയമാണ്
ഞങ്ങൾ പുറത്താണ്
മരങ്ങൾക്കും വള്ളിപ്പടർപ്പുകല്ക്കും ഇടയിൽ മറഞ്ഞിരിക്കയാണ്
അദ്ദേഹം ഇതിനെ ഒളിച്ചുകളിയെന്ന് വിളിക്കുന്നു
എന്നാൽ എന്റെ കുഞ്ഞനിയത്തിമാത്രം ഞങ്ങളെ അന്വേഷിക്കുന്നു
ഞങ്ങൾ ഒളിക്കുമ്പോൾ
അവൾ ഞങ്ങളെ കാണുന്നേയില്ല
മുത്തച്ഛൻ എന്നെ പൊക്കിയെടുക്കുന്നു
എന്നിട്ട് കൈകൊണ്ട് എന്റെ കാലിന്നിടയിൽ തിരുമ്മുന്നു
എനിക്കെന്റെ ബോധത്തിന്റെ അറ്റത്ത്
ഒരു അവ്യക്തമായ ഇളക്കൽ മാത്രം അനുഭവപ്പെടുന്നു
എനിക്കതെന്തെന്നറിയില്ല
പക്ഷെ ഇഷ്ടമാണ്
എനിക്കതു പറഞ്ഞുതരാനാവാത്ത
സുഖം തരുന്നു
അതു മിഠായി തിന്നുമ്പോലെയല്ല
പക്ഷെ അതു ചീത്തയാണ്
നീ അവിടെ എന്തു ചെയ്യുകയാണെന്നു ചോദിക്കുമ്പോൾ
എനിക്കെന്റെ അമ്മൂമ്മയോട് നുണപറയണം
ഞാൻ പറയും , ഒളിച്ചുകളിക്കുകയായിരുന്നു
അവരെന്നെ തറപ്പിച്ചു നോക്കി
എന്നിട്ടു പറഞ്ഞു: "ഇത് അവസാനത്തെ തവണയാണ്
ഞാനീക്കളി നിർത്താൻ പോകുന്നു"
അങ്ങനെ അത് അവസാനിച്ചു , ഞാൻ മറന്നു
കൊല്ലം പത്തു കഴിഞ്ഞു, മുപ്പത്തഞ്ചുകഴിഞ്ഞു
ഞാൻ പഴയകാലം പുതുക്കിപ്പണിയാൻ തുടങ്ങി
എന്തുകൊണ്ടാണ് ഞാൻ എന്നെ നിരാശപ്പെടുത്തുന്ന ആണുങ്ങളിലേക്ക്
ആകർഷിക്കപ്പെടുന്നതെന്ന് എന്നോട് തന്നെ ചോദിച്ചു
അപ്പോൾ ഞാൻ സമയത്തിലൂടെ പിന്നോട്ട് സഞ്ചരിച്ചു
ഇരുണ്ട കനപ്പെട്ട ശ്വാസഭാഗങ്ങളിലേക്ക്
ഞാൻ വിചാരിച്ചു അവയെല്ലാം പോയെന്ന്
പക്ഷെ അതെല്ലാം കാഴ്ച്ചയിൽ നിന്ന്
മനസ്സിന്റെ ചൊരിമണലിലേക്ക് പൂണ്ടുപോയതേയുള്ളു
അതെന്നെ താഴേക്ക് പിടിച്ചുവലിക്കുന്നു
അവിടെ ഞാൻ കണ്ടു മുത്തച്ഛനെന്നെ കാത്തിരിക്കുന്നു
അയാൾ എന്നെ പൊക്കിയെടുക്കാൻ കയ്യുകൾ വിടർത്തിയിരിക്കുന്നു
അയാൾ കയ്യുരസിയിടം
ഉടുപ്പില്ലാതെ നനഞ്ഞ്
ഞാൻ നിനക്കെന്തു വേണമെങ്കിലും ചെയ്തു തരാം ,
അയാൾ കാതിൽമൂളുന്നു
"പക്ഷെ വെറുതെ വിടില്ല"
ഞാൻ കരഞ്ഞുപറഞ്ഞു "ശരി", പിന്നെപ്പറഞ്ഞു "വേണ്ട"
നിങ്ങൾക്കെങ്ങനെ എന്നോടിത് ചെയ്യാൻ തോന്നുന്നു
എനിക്ക് പത്തു വയസ്സേയുള്ളു"
അയാൾ പറഞ്ഞു, "അറിയാനുള്ള പ്രായമൊക്കെയായി"
പെൺപണി
അമേരിക്ക
എനിക്ക് നോക്കാൻ പിള്ളേരുണ്ട്തയ്ക്കാൻ തുണികളുണ്ട്
തുടയ്ക്കാൻ നിലമുണ്ട്
ഭക്ഷണം വാങ്ങാനുണ്ട്
പിന്നെ കോഴിയുണ്ട് പൊരിക്കാൻ
കുഞ്ഞുണ്ട് തുവർത്താൻ
കളപറയ്ക്കാൻ തോട്ടമുണ്ട്
തേയ്ക്കാൻ ഷർട്ടുണ്ട്
ചെറിയതൊന്നുണ്ട് ഒരുക്കാൻ
ചൂരലുണ്ട് ഒടിക്കാൻ
എനിക്ക് ഈ കുടിലുണ്ട് മെഴുക്കാൻ
രോഗിയുണ്ട് പരിപാലിക്കാൻ
പഞ്ഞിയുണ്ട് പെറുക്കാൻ
വെയിലേ വന്നെന്നിൽ തിളങ്ങൂ
മഴയേ വന്നെന്നിൽ തൂവൂ
പുലർമഞ്ഞേ വന്നെന്നിൽ പതിക്കൂ
എന്റെ മൂർദ്ധാവ് കുളിർപ്പിക്കൂ
കൊടുംകാറ്റേ വന്നിവിടെയടിക്കൂ
നിന്റെ തീക്കാറ്റൂതൂ
ആകാശത്തിൽ ഞാനൊന്നു താളംതല്ലട്ടെ
ഞാൻ തളരും വരേയ്ക്കും
പതുക്കെവീഴൂ മഞ്ഞിൻകണമേ
വെള്ളയാലെന്നിട്ടെന്നെമൂടൂ
തണുത്തയുമ്മകൾ വയ്ക്കൂ
ഈരാവിൽഞാനൊന്നിളവേൽക്കട്ടെ
സൂര്യാ, മഴയെ, താഴുന്ന ആകാശമേ
മലകളേ സമുദ്രങ്ങളേ ഇലകളേ കല്ലുകളേ
വെയിലെ നിലാവേ
എന്റേതെന്നുപറയാൻ എനിക്ക് നിങ്ങളൊക്കെയേയുള്ളൂ
കവിത കേൾക്കാം
മഴയേ വന്നെന്നിൽ തൂവൂ
പുലർമഞ്ഞേ വന്നെന്നിൽ പതിക്കൂ
എന്റെ മൂർദ്ധാവ് കുളിർപ്പിക്കൂ
കൊടുംകാറ്റേ വന്നിവിടെയടിക്കൂ
നിന്റെ തീക്കാറ്റൂതൂ
ആകാശത്തിൽ ഞാനൊന്നു താളംതല്ലട്ടെ
ഞാൻ തളരും വരേയ്ക്കും
പതുക്കെവീഴൂ മഞ്ഞിൻകണമേ
വെള്ളയാലെന്നിട്ടെന്നെമൂടൂ
തണുത്തയുമ്മകൾ വയ്ക്കൂ
ഈരാവിൽഞാനൊന്നിളവേൽക്കട്ടെ
സൂര്യാ, മഴയെ, താഴുന്ന ആകാശമേ
മലകളേ സമുദ്രങ്ങളേ ഇലകളേ കല്ലുകളേ
വെയിലെ നിലാവേ
എന്റേതെന്നുപറയാൻ എനിക്ക് നിങ്ങളൊക്കെയേയുള്ളൂ
കവിത കേൾക്കാം
അവർ തിരികെ വീട്ടിൽ പോയീ
അമേരിക്ക
തന്റെയിതുവരെയുള്ള ജീവിതത്തല്എന്നെപ്പോലൊരു പെൺകുട്ടിയെ കണ്ടിട്ടില്ലെന്ന്
അവർ വീട്ടില്ചെന്നിട്ട് ഭാര്യമാരോട് പറഞ്ഞു
പക്ഷെ ...അവരു തിരികെ വീട്ടിൽപ്പോയീ
അവർ പറഞ്ഞു എന്റെ വീട്
കണ്ണുകിട്ടും വിധം വൃത്തിയാണെന്ന്
ഞാൻ പറഞ്ഞവാക്കുകളിലൊന്നും തന്നെ
എനിക്ക് ചുറ്റുമൊരു രഹസ്യമുണ്ടെന്നു തോന്നിച്ചിരുന്നില്ല
പക്ഷെ.......അവർ തിരികെ വീട്ടിൽപ്പോയി
എല്ലാ ആണുങ്ങളുടേ ചുണ്ടിലും എന്റെ വർണ്ണനകളുണ്ടായിർന്നു
എന്റെ ചിരി ,രസികത്വം , അരക്കെട്ട് എല്ലാമവർക്കിഷ്ടമായിരുന്നു
അവർ ഒരു രാത്രി ചിലപ്പോൾ രണ്ട് അല്ലെങ്കിൽ മൂന്ന് രാത്രി
ചിലവഴിക്കുമായിരുന്നുപക്ഷെ......
കണ്ണുകിട്ടും വിധം വൃത്തിയാണെന്ന്
ഞാൻ പറഞ്ഞവാക്കുകളിലൊന്നും തന്നെ
എനിക്ക് ചുറ്റുമൊരു രഹസ്യമുണ്ടെന്നു തോന്നിച്ചിരുന്നില്ല
പക്ഷെ.......അവർ തിരികെ വീട്ടിൽപ്പോയി
എല്ലാ ആണുങ്ങളുടേ ചുണ്ടിലും എന്റെ വർണ്ണനകളുണ്ടായിർന്നു
എന്റെ ചിരി ,രസികത്വം , അരക്കെട്ട് എല്ലാമവർക്കിഷ്ടമായിരുന്നു
അവർ ഒരു രാത്രി ചിലപ്പോൾ രണ്ട് അല്ലെങ്കിൽ മൂന്ന് രാത്രി
ചിലവഴിക്കുമായിരുന്നുപക്ഷെ......
Friday, May 8, 2015
പൂച്ചക്കുട്ടിക്കൊരുറക്കുപാട്ട്
അമേരിക്ക
മിന്നൂ, ഉറങ്ങൂ നിറയെ സ്വപ്നം കാണൂനിന്റെയാ വലിയരണ്ട്കണ്ണുകളിറുക്കിയടക്കൂ
അത്യൽഭുതങ്ങൾക്കായിയൊരുങ്ങി
നീ കിടക്കയിൽ ചുരുളൂ
പുന്നാര മിന്നൂ, മുഷിപ്പൊക്കെ മാറ്റൂ
ഒന്നെന്റൊപ്പം ചേരൂ
മാർക്സിസ്റ്റ് രാജ്യത്തിൽ
ഒരു പൂച്ചക്കുട്ടി പോലും മുങ്ങിച്ചാവില്ല
സുഖവും സ്നേഹവും നിനക്കുള്ളതാവും
മിന്നൂ, വിഷമിക്കല്ലെ
സന്തോഷത്തിന്റെ ദിവസങ്ങൾ ഉടനേവരും
ഉറങ്ങൂ, അവ വരട്ടെ...
ഒന്നെന്റൊപ്പം ചേരൂ
മാർക്സിസ്റ്റ് രാജ്യത്തിൽ
ഒരു പൂച്ചക്കുട്ടി പോലും മുങ്ങിച്ചാവില്ല
സുഖവും സ്നേഹവും നിനക്കുള്ളതാവും
മിന്നൂ, വിഷമിക്കല്ലെ
സന്തോഷത്തിന്റെ ദിവസങ്ങൾ ഉടനേവരും
ഉറങ്ങൂ, അവ വരട്ടെ...
Wednesday, May 6, 2015
ഉറക്കമില്ലാത്തവൾ
അമേരിക്ക
ഉറക്കം പൊട്ടൻകളി കളിക്കുന്നചില രാത്രികളുണ്ട്
സഹതാപമൊട്ടുമില്ലാതെ
അവഗണിച്ചുകൊണ്ടിരിക്കും .
ജയിക്കാൻ ഞാനെടുത്ത
കൗശലമെല്ലാം
അതിനെ സേവിക്കും
എന്നെയൊ
മുറിപ്പെട്ട അഭിമാനം കണക്കെ
ഒരു കാര്യമില്ലാതെ വേദനിപ്പിക്കും
കൗശലമെല്ലാം
അതിനെ സേവിക്കും
എന്നെയൊ
മുറിപ്പെട്ട അഭിമാനം കണക്കെ
ഒരു കാര്യമില്ലാതെ വേദനിപ്പിക്കും
Monday, May 4, 2015
കുട്ടിക്കാല ചിത്രം
അമേരിക്ക
ഒരു മുന്തിരിയുടെ ഹൃദയത്തിലാണ്ആ ചിരികിടക്കുന്നത്
ആ ഗുഡ് ബൈ തലമുടികെട്ടിലാണ്
ആ ചിരി കിടക്കുന്നത്
ഉടുപ്പിലെ ഗുമസ്തകോളറിലാണ്
ആ ചിരി കിടക്കുന്നത്
എന്ത് ചിരി?
എന്റെ ഏഴുവയസ്സിന്റെ ചിരി
ഇവിടെ ഈ ചായം തേച്ച പടത്തിൽ പിടിച്ചിരിക്കുന്നു
അതിനു പ്രായമായി , പൊളിയാൻ തുടങ്ങിയിരിക്കുന്നു
പശ്ചാത്തലത്തിലും മറ്റിടങ്ങളിലും
ഒരുതരം അർബുദം ബാധിച്ചിരിക്കുന്നു
അതുകണ്ടാലൊരു മുഷിഞ്ഞ കൊടിപോലെയൊ
ഫ്രിഡ്ജിൽ നിന്നെടുത്ത പച്ചക്കറിപോലെയോ ഉണ്ട്
പുഴുക്കുത്തിൽ പൊതിഞ്ഞ്
എനിക്ക് ഒച്ചയുണ്ടാക്കാതെ
ഇരുട്ടിലേയ്ക്ക് ഇരുട്ടിലേയ്ക്ക് വയസ്സാവുന്നു
ആൻ
നീയാരാണ്?
ഞാൻ സിരകൾ തുറന്നു
എന്റെ രക്തം
തെന്നുപലകകളേപ്പോലെ ചുറ്റുന്നു
ഞാൻ വായ തുറന്നു
എന്റെ പല്ലുകൾ കലികൊണ്ട സൈന്യത്തെപ്പോലെ
ഞാൻ കണ്ണുതുറന്നു
എന്തോ കണ്ട് പേടിച്ച
നായ്ക്കളെപ്പോലെ അവ
ഞാൻ മുടിയഴിച്ചു
പൊടിക്കട്ടകൾ കണക്കെ അവ പൊഴിഞ്ഞു വീണു
ഞാൻ ഉടുപ്പൂരി
മറപ്പുരയിൽ കുനിഞ്ഞിരിക്കുന്ന ഒരു കുഞ്ഞിനെ കണ്ടു
ഞാനങ്ങോട്ട് ഇഴഞ്ഞു ചെന്നു,
മിണ്ടാതിരുന്ന്,
എനിമയെ
ഐസ്ക്രീം എന്നപോലെ പുറം തള്ളി
തവിട്ടുനിറമായ ലോകത്തെ മുഴുവൻ
മധുരമായി മാറ്റി
ആൻ
നീയാരാണ്?
ജീവിക്കാൻ തത്രപ്പെടുന്ന
വെറുമൊരു കുഞ്ഞുമാത്രം
ആ ചിരി കിടക്കുന്നത്
ഉടുപ്പിലെ ഗുമസ്തകോളറിലാണ്
ആ ചിരി കിടക്കുന്നത്
എന്ത് ചിരി?
എന്റെ ഏഴുവയസ്സിന്റെ ചിരി
ഇവിടെ ഈ ചായം തേച്ച പടത്തിൽ പിടിച്ചിരിക്കുന്നു
അതിനു പ്രായമായി , പൊളിയാൻ തുടങ്ങിയിരിക്കുന്നു
പശ്ചാത്തലത്തിലും മറ്റിടങ്ങളിലും
ഒരുതരം അർബുദം ബാധിച്ചിരിക്കുന്നു
അതുകണ്ടാലൊരു മുഷിഞ്ഞ കൊടിപോലെയൊ
ഫ്രിഡ്ജിൽ നിന്നെടുത്ത പച്ചക്കറിപോലെയോ ഉണ്ട്
പുഴുക്കുത്തിൽ പൊതിഞ്ഞ്
എനിക്ക് ഒച്ചയുണ്ടാക്കാതെ
ഇരുട്ടിലേയ്ക്ക് ഇരുട്ടിലേയ്ക്ക് വയസ്സാവുന്നു
ആൻ
നീയാരാണ്?
ഞാൻ സിരകൾ തുറന്നു
എന്റെ രക്തം
തെന്നുപലകകളേപ്പോലെ ചുറ്റുന്നു
ഞാൻ വായ തുറന്നു
എന്റെ പല്ലുകൾ കലികൊണ്ട സൈന്യത്തെപ്പോലെ
ഞാൻ കണ്ണുതുറന്നു
എന്തോ കണ്ട് പേടിച്ച
നായ്ക്കളെപ്പോലെ അവ
ഞാൻ മുടിയഴിച്ചു
പൊടിക്കട്ടകൾ കണക്കെ അവ പൊഴിഞ്ഞു വീണു
ഞാൻ ഉടുപ്പൂരി
മറപ്പുരയിൽ കുനിഞ്ഞിരിക്കുന്ന ഒരു കുഞ്ഞിനെ കണ്ടു
ഞാനങ്ങോട്ട് ഇഴഞ്ഞു ചെന്നു,
മിണ്ടാതിരുന്ന്,
എനിമയെ
ഐസ്ക്രീം എന്നപോലെ പുറം തള്ളി
തവിട്ടുനിറമായ ലോകത്തെ മുഴുവൻ
മധുരമായി മാറ്റി
ആൻ
നീയാരാണ്?
ജീവിക്കാൻ തത്രപ്പെടുന്ന
വെറുമൊരു കുഞ്ഞുമാത്രം
Thursday, April 16, 2015
വൈകുന്നേരം 4 മണി 2 മിനിട്ട്
അമേരിക്ക
കവിത ഒരു മിനിട്ടിനെയും അതിൽ മൂന്നു സ്ത്രീകളുടെ ജീവിതത്തെയും കുറിച്ചാവണമെന്നുണ്ട്
എഴുതുന്നു
അപ്പോൾ
മുകളിലൊരിടത്ത് ഒരുവൾ
ഭർത്താവിനാൽ കൊല്ലപ്പെടുന്നു
കവിത ഇപ്പോൾ ഒരു മിനിട്ടിനെയും
അതിൽ നാല് സ്ത്രീകളുടേ ജീവിതത്തെയും കുറിച്ചാണ്
ഹയ്ത്തിയിലെ അമ്മ
അവൾ പട്ടണത്തിൽ കൂടെ
മകന്റെ തല
തുടകളിൽ തട്ടിച്ച്
തൂക്കി നടന്ന്
കേണുവിളിക്കുന്നു
സങ്കരഭാഷക്കാരെ വന്നു കാണൂ
നോക്കൂ
അവരെന്റെ മാംസത്തോടെന്താണ് ചെയ്തിരിക്കുന്നതെന്ന്
അവൾക്ക് ബാക്കി കിട്ടിയ അവന്റെ തല
അതിലെ മുടിനാരുകളിൽ കൂട്ടിപ്പിടിക്കുന്നു
ടുണീഷ്യയിൽ അവൾ
കൂലി കാലുറകൾക്കുള്ളിൽ തിരികുന്നു
തലയിൽ നിന്ന് യൂറോപ്യൻ ശുക്ലം കഴുകുന്നു
ഹൃദയം ദൈവത്തിനും
ഈ മാസത്തെ വാടക അമ്മയ്ക്കും നീട്ടുന്നു
ബെർബറെ ആലപിക്കുന്നു
ആ സ്വർണ്ണമുടിക്കാരൻ എന്നോട്
കനിവ് കാണിച്ചു
എന്റെ മാംസം കീറിപ്പൊളിച്ച് പാഞ്ഞു
എനിക്കിപ്പോ കഴിക്കാൻ ഭക്ഷണമുണ്ട്
ബ്രൂക്ലിൻ പ്രണയിനി ഇടറുന്നു
പാതകൾ പതുത്ത ചെരുപ്പുകൾക്കടിയിൽ പിഞ്ചുന്നു
അവൾ ഹൃദയം എടുത്ത്
തുടകൾക്കടുത്തേക്ക് കൊണ്ടുവന്നിടിക്കുന്നു
ചേരിനിവാസികളെ നോക്കൂ
എന്റെ മാംസം, വിശ്വാസം , മനുഷ്യത്വം കൊണ്ട്
എന്താണ് ചെയ്തതെന്നു നോക്കൂ
എന്നോടാരെങ്കിലും എന്തെങ്കിലും നല്ലതു പറയൂ
Friday, April 10, 2015
ആണുങ്ങള്‍
അമേരിക്ക
ഞാന്‍ ചെറുപ്പമായിരുന്നപ്പോള്മറയ്ക്കു പിറകിലിരുന്നു
വഴീക്കൂടെ അങ്ങോട്ടുമിങ്ങോട്ടും പോവുന്ന
ആണുങ്ങളെ നോക്കുമായിരുന്നു
ഉഴപ്പന്മാരെ, വയസ്സന്മാരെ.
കടുകുപോലെ പൊട്ടിത്തെറിപ്പുള്ള
ചെറുപ്പക്കാരെ നോക്കൂ.
ആണുങ്ങള്‍ എപ്പോളും
എങ്ങോട്ടെങ്കിലും പോയ്ക്കൊണ്ടിരിക്കും
അവര്‍ക്കറിയാം ഞാനവിടെയുണ്ടെന്ന്
പതിനഞ്ചുവയസ്സില്‍ ,അവര്‍ക്കായി വിശന്നുകൊണ്ട്
എന്റെ ജനാലയ്ക്കു കീഴെ അവരൊന്നു നില്‍ക്കും
ഒരു ചെറുപ്പക്കാരിയുടെ മുലകള്‍ കണക്കെ
അവരുടെ തോളുകള്‍ ഉരുണ്ടിരിക്കും
കുപ്പായവള്ളികള്‍
ഊര്‍ന്നടിക്കുന്ന പിന്‍ഭാഗം,
ആണുങ്ങള്‍.
ഒരു ദിവസം അവര്‍ നിങ്ങളെ കൈവെള്ളയിലെടുക്കും
പതുക്കെ, നീയാണ് ലോകത്തെ അവസാന പച്ചമുട്ട എന്നപോലെ
പിന്നെ അവര്‍ അമര്‍ത്തും, പതുക്കെത്തന്നെ,
ആദ്യത്തെ ആ ഞെരിക്കല്‍ കൊള്ളാം
പെട്ടെന്നൊരു കെട്ടിപ്പിടുത്തം.
എതിര്‍പ്പില്ലായ്മയുടെ മയത്തിലേയ്ക്ക് കുറച്ചുകൂടെ.
വേദന തുടങ്ങുകയായി.
പേടിക്കുചുറ്റുമായി
ഒരു വേദനച്ചിരി വഴുതിനടക്കും.
കാറ്റ് കടക്കാതാവുമ്പോള്‍
നിന്റെ മനസ്സ് തലപൊക്കും, ഉഗ്രമായി പൊട്ടിത്തെറിക്കും,
ചുരുക്കത്തില്‍
ഒരു തീപ്പെട്ടിക്കൊള്ളിയുടെ മുന പോലെ, ചിതറി
നിങ്ങളുടെ നീരാണ് അവരുടെ കാലിന്നടിയിലൂടൊഴുകുന്നത്
അവരുടെ ചെരുപ്പുകളില്‍ കറപിടിപ്പിക്കുന്നത്
ലോകം തന്നെത്താനെ ശരിയായി തുടങ്ങുമ്പോള്‍
നാവില്‍ രുചി തിരിച്ചുകിട്ടുമ്പോള്‍
നിന്റെ ദേഹം വാതില്‍ കൊട്ടിയടയ്ക്കും,എന്നത്തേയ്ക്കുമായി
ഒറ്റത്താക്കോലും കാണില്ല
അപ്പോള്‍ ജനാല മനസ്സിലേയ്ക്ക് തള്ളിത്തുറക്കും
അവിടെ ആ വിരികളുടെ തൊട്ടുപുറകില്‍ ആണുങ്ങള്‍ നടക്കും
എന്തൊക്കെയോ അറിഞ്ഞു കൊണ്ട്
എവിടേയ്ക്കോ പോയിക്കൊണ്ട്
പക്ഷെ ഇത്തവണ,
ഞാന്‍ വെറുതെ നിന്നു കാണും,
ചിലപ്പോള്‍
Wednesday, April 8, 2015
ആരുടേയും പ്രിയപ്പെട്ടവളാകരുത്
അമേരിക്ക
ആരുടേയും പ്രിയപ്പെട്ടവളാകരുത്ഒരു ഭ്രഷ്ടയാവൂ
എന്നിട്ട്, കല്ലേറിൽ നിന്നൊളിക്കാൻ
ചൂട്പിടിക്കാൻ
നിന്റെ ജീവിതവൈരുദ്ധ്യങ്ങളെ
ഒരു പുതുപ്പുപോലെ പൊതിഞ്ഞ്പിടിക്കൂ
ഭ്രാന്തിനു കീഴ്പ്പെട്ട്
ആഹ്ളാാദിച്ച് മദിക്കുന്ന
മനുഷ്യരെ നോക്കൂ
അവർ നിന്നെ കടക്കണ്ണിലൂടേ നോക്കട്ടെ
നീയവർക്കും കടക്കണ്ണിലൂടെ മറുപടി നൽകുക
ഒരു ഭ്രഷ്ടയാവൂ
ഒറ്റയ്ക്ക് നടക്കാനിഷ്ടപ്പെടൂ
(രോഷം കൊള്ളൂ)
അല്ലെങ്കിൽ
ആറ്റിങ്കരയിൽ പോയി
ആ എടുത്തുചാട്ടക്കാരായ മനുഷ്യരുടെ ഒപ്പം
വരി നിൽക്കൂ
മുറിപ്പെട്ട ധീരമായ വാക്കുകൾ പറഞ്ഞതിനു
ആയിരങ്ങൾ പാഴ്മരണം വരിച്ച
ആ തീരത്ത് സന്തോഷക്കൂട്ടം കൂടൂ
പക്ഷെ ആരുടേയും പ്രിയപ്പെട്ടവളാകരുത്
ഒരു ഭ്രഷ്ടയാവൂ
നിന്റെ ചുറ്റിലെ മരിച്ചവരുടെ ഇടയ്ക്
ജീവിക്കാൻ യോഗ്യയാവൂ.
ചൂട്പിടിക്കാൻ
നിന്റെ ജീവിതവൈരുദ്ധ്യങ്ങളെ
ഒരു പുതുപ്പുപോലെ പൊതിഞ്ഞ്പിടിക്കൂ
ഭ്രാന്തിനു കീഴ്പ്പെട്ട്
ആഹ്ളാാദിച്ച് മദിക്കുന്ന
മനുഷ്യരെ നോക്കൂ
അവർ നിന്നെ കടക്കണ്ണിലൂടേ നോക്കട്ടെ
നീയവർക്കും കടക്കണ്ണിലൂടെ മറുപടി നൽകുക
ഒരു ഭ്രഷ്ടയാവൂ
ഒറ്റയ്ക്ക് നടക്കാനിഷ്ടപ്പെടൂ
(രോഷം കൊള്ളൂ)
അല്ലെങ്കിൽ
ആറ്റിങ്കരയിൽ പോയി
ആ എടുത്തുചാട്ടക്കാരായ മനുഷ്യരുടെ ഒപ്പം
വരി നിൽക്കൂ
മുറിപ്പെട്ട ധീരമായ വാക്കുകൾ പറഞ്ഞതിനു
ആയിരങ്ങൾ പാഴ്മരണം വരിച്ച
ആ തീരത്ത് സന്തോഷക്കൂട്ടം കൂടൂ
പക്ഷെ ആരുടേയും പ്രിയപ്പെട്ടവളാകരുത്
ഒരു ഭ്രഷ്ടയാവൂ
നിന്റെ ചുറ്റിലെ മരിച്ചവരുടെ ഇടയ്ക്
ജീവിക്കാൻ യോഗ്യയാവൂ.
Subscribe to:
Posts (Atom)








