റഷ്യ
ഏതോ ഒരുത്തനൊരു പെണ്ണിനെ തല്ലുന്നുകറുത്തു തിളയ്ക്കുന്ന കാറിനുള്ളിൽ അവളുടെ കണ്ണിലെ വെളുപ്പു മാത്രം തിളങ്ങുന്നു അവളുടെ കാലുകൾ മേൽക്കട്ടിയെ മെതിക്കുന്നു ഒരു ഭ്രാന്തൻ പരിശോധനാവിളക്കിന്റെ കിരണംപോലെ ഏതോ ഒരുത്തനൊരു പെണ്ണിനെ തല്ലുന്നു ഇത്തരത്തിലാണ് അടിമകൾ പ്രഹരിക്കപ്പെടുന്നത് ക്രുദ്ധയായി, അവൾ വാതിൽ ഇളക്കിത്തുറക്കുന്നു എന്നിട്ട് ആ വഴിയിലേക്കെടുത്തു ചാടുന്നു ബ്രേക്കുകൾ നിലവിളിക്കുന്നു ആരോ അവളുടെ അടുത്തേക്ക് ഓടിയെത്തുന്നു അവളെ പ്രഹരിക്കുന്നു, വലിച്ചിഴക്കുന്നു, മുഖം കമിഴ്ന്ന്, ചൊറിയണം ചാട്ടചുഴറ്റുന്ന പുല്ലിലൂടെ ദുഷ്ടൻ, എത്ര സൂക്ഷ്മമായിട്ടാണ് അവൻ അവളെ തല്ലുന്നത് തന്തയില്ലാത്തവൻ, മഹാനായ നായകൻ അവന്റെ സമർത്ഥമായ ഇസ്തിരിപ്പെട്ടിപോലെ കൂർത്ത ഷൂ അവളുടെ വാരിയെല്ലിൽ കുത്തിക്കേറുന്നു ഇതെല്ലാമാണ് ശത്രുസൈന്യത്തിനെ സന്തോഷങ്ങൾ പിന്നെ ഇതെല്ലാമാണ് കർഷകരുടെ മൃഗീയമായ ശുദ്ധീകരിക്കൽ കാലുകൊണ്ട് നിലാവണിഞ്ഞ പുല്ലിനെ മെതിക്കൽ ഏതോ ഒരുത്തനൊരു പെണ്ണിനെ തല്ലുന്നു ഏതോ ഒരുത്തനൊരു പെണ്ണിനെ തല്ലുന്നു നൂറ്റാണ്ടുകൾ നൂറ്റാണ്ടുകളായി, ഇതിനൊരു അന്ത്യമില്ല്ല,. ചെറുപ്പക്കാരികളാണ് തല്ലുകൊള്ളുന്നത്, ശോകസാന്ദ്രമായി നമ്മുടെ വിവാഹമണികൾ അപായം മുഴക്കിത്തുടങ്ങുന്നു ഏതോ ഒരുത്തനെ പെണ്ണിനെ തല്ലുന്നു കവിളിന്റെ മൂശയിലെ തീയാളും ചുവന്ന തിണർപ്പുകളെപറ്റി എന്തു പറയുന്നു? ഇതാണ് ജീവിതം എന്നു നീ നീ എന്നോടാണോ പറയുന്നത്? ഏതോ ഒരുത്തൻ ഒരു പെണ്ണിനെ തല്ലുന്നു പക്ഷെ അവളുടെ വെളിച്ചം ആളാത്തതാണ് ലോകം അവസാനം ഇല്ലാത്തതും അവിടെ മതമില്ല വെളിപ്പെടലുകളും അവിടെ പെണ്ണുങ്ങളുണ്ട് വെള്ളം പോലെ വിളർത്ത് അവിടെ കിടക്കുന്നു അവളുടെ കണ്ണുകൾ നിറഞ്ഞടഞ്ഞും നിശ്ചലമായും അവനവളുടേതല്ല കാടിന്റെ അഗാധതയിലെ ഒരു പുല്‍ത്തകിടിയില്‍ക്കവിഞ്ഞ് ഒന്നുമല്ല പിന്നെ നക്ഷത്രങ്ങൾ? ആകാശത്തു ചിലമ്പുന്നു കറുത്തചില്ലിൽ മഴത്തുള്ളികൾ എന്നപോലെ താഴേക്ക് പതിക്കുന്നു അവളുടെ വ്യഥനിറഞ്ഞ പനിക്കും നെറ്റിയെ തണുപ്പിച്ചുകൊണ്ട് |
Showing posts with label റഷ്യ. Show all posts
Showing posts with label റഷ്യ. Show all posts
Tuesday, June 9, 2015
ഏതോ ഒരുത്തനൊരു പെണ്ണിനെ തല്ലുന്നു
Friday, June 5, 2015
പഠിക്കേണ്ട ആവശ്യമില്ലായിരുന്നു
റഷ്യ
അറിയാത്ത രാജ്യത്തിലെ ഭാഷ പഠിക്കേണ്ടആവശ്യമില്ലായിരുന്നു
എന്തായാലും അതുകൊണ്ടൊരു
സഹായവും ഉണ്ടായില്ല
ഇറ്റലിയും ഇംഗ്ളണ്ടുമൊക്കെ
എവിടെ സ്ഥിതി ചെയ്യുന്നുവെന്നറിയേണ്ട
ഒരു അത്യാവശ്യവുമില്ലായിരുന്നു.
യാത്രയെപ്പറ്റി പിന്നെ
പറയാനുമില്ല
നോഹയുടെ പെട്ടകത്തിലെ
ശാന്തിയുടേ അവസാനത്തെ പ്രാവിനേയും
നോഹയേയും സന്മാർഗ്ഗികളായ അദ്ദേഹത്തിന്റെ
കുടുംബത്തിനേയും കൊന്നുതിന്ന
മെരുങ്ങാത്ത ജന്തുവിനോടൊപ്പം
ജീവിക്കേണ്ട കാര്യവുമില്ലായിരുന്നു
ആരോപറഞ്ഞതുകേട്ട്
തേനും പാലുമൊഴുകുന്ന
ഒരു വിശുദ്ധനാടിനായി
പരിശ്രമിക്കേണ്ട ആവശ്യവും ഇല്ലായിരുന്നു
എവിടെ സ്ഥിതി ചെയ്യുന്നുവെന്നറിയേണ്ട
ഒരു അത്യാവശ്യവുമില്ലായിരുന്നു.
യാത്രയെപ്പറ്റി പിന്നെ
പറയാനുമില്ല
നോഹയുടെ പെട്ടകത്തിലെ
ശാന്തിയുടേ അവസാനത്തെ പ്രാവിനേയും
നോഹയേയും സന്മാർഗ്ഗികളായ അദ്ദേഹത്തിന്റെ
കുടുംബത്തിനേയും കൊന്നുതിന്ന
മെരുങ്ങാത്ത ജന്തുവിനോടൊപ്പം
ജീവിക്കേണ്ട കാര്യവുമില്ലായിരുന്നു
ആരോപറഞ്ഞതുകേട്ട്
തേനും പാലുമൊഴുകുന്ന
ഒരു വിശുദ്ധനാടിനായി
പരിശ്രമിക്കേണ്ട ആവശ്യവും ഇല്ലായിരുന്നു
Subscribe to:
Posts (Atom)
