Showing posts with label പാർതവ് നദേരി. Show all posts
Showing posts with label പാർതവ് നദേരി. Show all posts

Friday, June 5, 2015

നിറപ്പകിട്ടുള്ള ഒരു പ്രഭാതത്തിൽ



അഫ്ഗാനിസ്താൻ
ഞാനവളെ ഉമ്മ വച്ചു
കാറ്റിൽ ഒരു ബദാം പൂങ്കുലപോലെ
വെള്ളത്തിൽ വിറയ്ക്കുന്ന
ഒരു അമ്പിളി പോലെ, ഒരു താരകം പോലെ
അവളുടെ ദേഹം മുഴുവൻ ത്രസിച്ചു
ഞാനവളെ ഉമ്മ വച്ചു
അവളുടെ ദേഹം മുഴുവൻ ത്രസിച്ചു
അവളുടെ കവിൾ ഒരു നിറംകാണിച്ചു
നോട്ടം മറ്റൊന്നിനെ വെളിപ്പെടുത്തി
അവളുടെ ലോലമനസ്സിൽനിന്നും സൂര്യനുദിച്ചു
ആയിരത്തൊന്നുരാത്രിയുടെ കാത്തിരിപ്പവസാനിച്ചു
അങ്ങനെ ഒരു നിറപ്പകിട്ടുള്ള പ്രഭാതത്തിൽ
ഞാൻ സ്നേഹത്തിന്റെ പൊരുളുമായി
കിടക്ക പങ്കിട്ടു