മെക്സിക്കോ
അവൾക്കവളുടെ കൈകൾ മീനിനെപോലെ ചെതുമ്പലുള്ളതായ് തോന്നികുരുടൻ മത്സ്യം പാറയിൽ ചെന്നിടിച്ചപോലെ വർഷങ്ങളോളം നിരന്തരം പാറയിൽ ചെന്നിടിച്ചപോലെ അവൾ കണ്ണുകൾകൊണ്ട് തുളഞ്ഞുകീറിയ രാത്രിയെ നോക്കുന്നു നനഞ്ഞ വഴുക്കുന്ന നോട്ടങ്ങൾ നിശ്ശബ്ദമായ മുഖമാറ്റങ്ങൾ, അപ്രത്യക്ഷമാകലുകൾ പെൺകിടാങ്ങളുടെ സമർത്ഥമായ നോട്ടങ്ങൾ തളർന്ന അമ്മമാരുടെ പരിഭ്രാന്തമായ നോട്ടങ്ങൾ ദിവസം അവസാനിക്കുന്നു ആളുകൾ അവരുടെ വീടുകളിലേക്ക് തിരിച്ചു വരുന്നു ഓവിൽ നിന്നു വെള്ളം ഏകതാനമായ പാട്ടുപോലെഒഴുകി വെള്ളത്തിനു കുഴലുകളുടെ ആകൃതി നഷ്ടപ്പെട്ടു മലയിലെ ഉറവയുടെ ഓർമ്മ നഷ്ടപ്പെട്ടു അതിന്റെ ഒഴുക്കിൽ നിന്നു കുതിച്ചുമാറി തടസ്സങ്ങളാൽ പൊറുതിമുട്ടി കാലുകളേപ്പോലെ , കണ്ണുകളെപ്പോലെ, കൈകളെപ്പോലെ ആളുകൾ വലിച്ചുകൊണ്ടുപോകുന്ന നിഴലുകളിലേക്കവൾ നോക്കുന്നു ചുമരിലെ നിഴലുകൾ, മൂലകളിലെ, തെരുവിലെ ഒഴിഞ്ഞവഴികളിലെ ഒളിച്ചോടുന്ന മഷിയടയാളങ്ങൾ ആശയറ്റ വഴികൾ, ദുർഘടമായ ഒന്നുമാത്രം നോക്കുന്നു ,ഒരുപക്ഷേ ഒരു വിശ്വസ്തത |
Showing posts with label വെറോണിക്ക വോൾക്ക്വോ. Show all posts
Showing posts with label വെറോണിക്ക വോൾക്ക്വോ. Show all posts
Tuesday, June 9, 2015
അലക്കുകാരി
Subscribe to:
Posts (Atom)
