ബെലാറസ്
എന്റെ അമ്മൂമ്മയ്ക്ക്
വേദന അറിയില്ല
അവർ വിശ്വസിക്കുന്നത്
പട്ടിണി പോഷണമാണെന്നാണ്
ദാരിദ്ര്യം ധനമെന്നും
ദാഹം ജലമെന്നും
അവരുടെ ദേഹം
ഒരു ഊന്നുവടിക്കു ചുറ്റും ചുറ്റുന്ന
മുന്തിരിവീഞ്ഞുപോലെ
മുടിയോ തേനീച്ചച്ചിറകുകൾ
അവർ ഗുളികകളുട സൂര്യപ്പുള്ളികൾ മിഴുങ്ങുന്നു
പിന്നെ ഇന്റെർനെറ്റ് ടെലിഫോണിൽ അമേരിക്കയിലേക്ക് വിളിക്കുന്നു
അവരുടെ ഹൃദയം ഒരു പനിനീർപ്പൂവായി മാറിയിരിക്കുന്നു
നിങ്ങൾക്കാകെ ചെയ്യാനാവുന്നത് അത് വാസനിക്കുക എന്നതാണ്
നിങ്ങൾ സ്വയം അവരുടെ മാറിലമരുക
അതല്ലാതെ മറ്റൊന്നും നിങ്ങൾക്കാവില്ല
അതൊരു പനിനീർപ്പൂവു മാത്രം
അവരുടെ കയ്യുകൾ കൊക്കിൻ കാലുപോലെ
ചുവന്ന വടികൾ
ഞാൻ എന്റെ മുട്ടിൽ നിന്ന്
ഒരു ചെന്നായയെപ്പോലെ ഓരിയിടുന്നു
നിന്റെ തലയോട്ടിയിലെ വെൺചന്ദ്രനു നേര്‍ക്ക്
അമ്മൂമ്മേ
ഞാൻ നിങ്ങളോട് പറയുന്നു ഇത് വേദനയല്ല
ശക്തനായ നല്ല ഒരു ദൈവത്തിന്റെ കെട്ടിപ്പിടുത്തമാണ്
അയാൾ നിന്നെ ക്ഷൌരം ചെയ്യാത്ത കവിളുകളാൽ ഉമ്മവയ്ക്കുമ്പോൾ കുത്തിക്കൊള്ളുന്നതാണ്
