Showing posts with label ഴാക്ക് റോഷ്. Show all posts
Showing posts with label ഴാക്ക് റോഷ്. Show all posts

Friday, June 5, 2015

അതിജീവനം

ഹെയ്തി
നിനക്കെന്റെ വീടുതകർക്കാം
എന്റെപണം,
ഉടുപ്പുകൾ,
എന്റെ ഷൂസ്
ഒക്കെകവരാം
മഞ്ഞുകാലത്ത് നഗ്നനാക്കി
ഉപേക്ഷിക്കാം
പക്ഷെ നിനക്കെന്റെ സ്വപ്നത്തെ
കൊല്ലാനാവില്ല
നിനക്ക് പ്രത്യാശയെ കൊല്ലാനാവില്ല

നിനക്കെന്റെ വായപൂട്ടാം
ജയിലിലെറിയാം
കൂട്ടുകാരെ എന്റെയടുത്തുനിന്നകറ്റാം
എന്റെ സൽപ്പേര് ദുഷിപ്പിക്കാം
മരുഭൂമിക്ക് നടുവിൽ എന്നെ നഗ്നനായി ഉപേക്ഷിക്കാം
പക്ഷെ നിനക്കെന്റെ സ്വപ്നത്തെ കൊല്ലാനാവില്ല
നിനക്ക് പ്രത്യാശയെ കൊല്ലാനാവില്ല
നിനക്കെന്റെ കണ്ണുകളെ കെടുത്താം
എന്റെ ചെവിക്കല്ലു പൊട്ടിക്കാം
കൈകാലുകൾ അറുക്കാം
എന്നെ നഗ്നനാക്കി നടുറോഡിലുപേക്ഷിക്കാം
എന്നാൽ എന്റെ സ്വപ്നത്തെകൊല്ല്ലാനാവില്ല
നിനക്ക് പ്രത്യാശയെ കൊല്ല്ലാനാവില്ല
നിനക്കെന്നെ വ്രണങ്ങൾ കൊണ്ട് മൂടാം
മുറിവായിൽ പഴുത്തിരിമ്പുകൊണ്ട് തോണ്ടാം
എന്നെ പീഡിപ്പിച്ച് സുഖിക്കാം
എന്നെ ചുവന്ന മൂത്രമൊഴിപ്പിക്കാം
പേനയും പേപ്പറുമില്ലാത്തൊരിടത്ത് എന്നെ അടച്ചിടാം
ഒരു പ്രാന്തനോടേന്നപോലെ പെരുമാറാം
എന്നെ പ്രാന്താക്കൂ
എന്നെ അപമാനിക്കൂ
എന്നെ ഉടയ്ക്കൂ
എനിക്ക് അന്നവുംവെള്ളവും തരാതിരിക്കൂ
എന്റെ കീഴടങ്ങലിൽ ഒപ്പുവയ്പ്പിക്കൂ
പക്ഷെ നിനക്കെന്റെ സ്വപ്നത്തെ കൊല്ലാനാവില്ല
നിനക്ക് പ്രത്യാശയെ തകർക്കാനാവില്ല
നിനക്കെന്റെ കുഞ്ഞുങ്ങളെ കൊല്ലാം
എന്റെ പെണ്ണിനെ കൊല്ലാം
എന്റെ പ്രിയപ്പെട്ടവരെയൊക്കെകൊല്ലാം
എന്നെ കൊല്ലാം
പക്ഷെ നിനക്കെന്റെ സ്വപ്നത്തെകൊല്ലാനാവില്ല
നിനക്ക് പ്രത്യാശയെകൊല്ലാനാവില്ല