ഫിൻ ലാൻഡ്
നായ്ക്കൾ കളം കളം വരച്ച യവനികയ്ക്കു പിന്നിൽ ഉറങ്ങുന്നു
അത് അതിന്റെ നൂറാമത് വർഷം ഇപ്പോഴേ ഉറങ്ങുന്നു
വിലപ്പെട്ട ഹൃദയവും ഉറങ്ങുന്നു
ഒരു സ്വപ്നവും അതിനെ ഉണർത്തുന്നില്ല , ദുശ്ശകുനങ്ങളോ,
എന്നേക്കുമായി അകന്നു പോയ മരണമോ പോലും
ഒരു പക്ഷേ ഞാൻ മാത്രം , എന്റെ ഓർമ്മമാത്രം.
പക്ഷെ നമ്മളിപ്പോൾ മറന്നിരിക്കുന്നു , മഞ്ഞിന്റെ കരുണയുള്ള മണി മുഴങ്ങുന്നുണ്ട്.
മഞ്ഞുകാലം എല്ലാത്തിനും മുകളിലൂടെ യാത്ര നടത്തുന്നു- അതിന്റെ നടുവളച്ച മരങ്ങാൾ,
ശിശിരത്തിന്റെ സാമ്രാജ്യങ്ങള്‍
മഞ്ഞുമാത്രം വിലപിക്കുകയും കരമീടാക്കുകയും ചെയ്യുന്നു, കൊടുങ്കാറ്റ് കരയുന്നു:
വിലപ്പെട്ട ഹൃദയത്തിന്
ഒരു മുഴുക്കച്ചേരിക്ക്
