Showing posts with label വാൽഴ്യാന മോർട്ട്. Show all posts
Showing posts with label വാൽഴ്യാന മോർട്ട്. Show all posts

Sunday, October 25, 2015

അമ്മൂമ്മ



ബെലാറസ്


എന്റെ അമ്മൂമ്മയ്ക്ക്
വേദന അറിയില്ല
അവർ വിശ്വസിക്കുന്നത്
പട്ടിണി പോഷണമാണെന്നാണ്
ദാരിദ്ര്യം ധനമെന്നും
ദാഹം ജലമെന്നും

അവരുടെ ദേഹം
ഒരു ഊന്നുവടിക്കു ചുറ്റും ചുറ്റുന്ന
മുന്തിരിവീഞ്ഞുപോലെ
മുടിയോ തേനീച്ചച്ചിറകുകൾ

അവർ ഗുളികകളുട സൂര്യപ്പുള്ളികൾ മിഴുങ്ങുന്നു
പിന്നെ ഇന്റെർനെറ്റ് ടെലിഫോണിൽ അമേരിക്കയിലേക്ക് വിളിക്കുന്നു

അവരുടെ ഹൃദയം ഒരു പനിനീർപ്പൂവായി മാറിയിരിക്കുന്നു
നിങ്ങൾക്കാകെ ചെയ്യാനാവുന്നത് അത് വാസനിക്കുക എന്നതാണ്

നിങ്ങൾ സ്വയം അവരുടെ മാറിലമരുക
അതല്ലാതെ മറ്റൊന്നും നിങ്ങൾക്കാവില്ല
അതൊരു പനിനീർപ്പൂവു മാത്രം

അവരുടെ കയ്യുകൾ കൊക്കിൻ കാലുപോലെ
ചുവന്ന വടികൾ
ഞാൻ എന്റെ മുട്ടിൽ നിന്ന്
ഒരു ചെന്നായയെപ്പോലെ ഓരിയിടുന്നു
നിന്റെ തലയോട്ടിയിലെ വെൺചന്ദ്രനു നേര്‍ക്ക്

അമ്മൂമ്മേ
ഞാൻ നിങ്ങളോട് പറയുന്നു ഇത് വേദനയല്ല
ശക്തനായ നല്ല ഒരു ദൈവത്തിന്റെ കെട്ടിപ്പിടുത്തമാണ്
അയാൾ നിന്നെ ക്ഷൌരം ചെയ്യാത്ത കവിളുകളാൽ ഉമ്മവയ്ക്കുമ്പോൾ കുത്തിക്കൊള്ളുന്നതാണ്