Showing posts with label Guðrið Helmsdal. Show all posts
Showing posts with label Guðrið Helmsdal. Show all posts

Friday, October 23, 2015

കാത്തിരിപ്പ്


Faroe Islands 
എന്റെ മുറിയുടെ തീവ്രവാഞ്ഛയിലേക്ക് ഞാൻ പാടത്തു നിന്ന് പൂക്കൾ ശേഖരിച്ചിട്ടുണ്ട് ഞാൻ മെഴുതിരി കൊളുത്തിയിട്ടുണ്ട് പൂക്കൾ നിശ്വസിക്കുന്നുണ്ട് ഞാൻ കാത്തിരിക്കുന്നു എന്റെ പ്രിയൻ വീടെത്തും വരെ മിന്നുന്ന മെഴുതിരി വെളിച്ചം, പൂക്കള്‍ക്കിടയിൽ മിണ്ടാട്ടമില്ലാത്ത നിറങ്ങൾ എന്റെ കാത്തിരുപ്പ് ചെറുതാക്കുന്നു