Showing posts with label സുരയ്യ അയ്ലിൻ അന്റ്മെൻ. Show all posts
Showing posts with label സുരയ്യ അയ്ലിൻ അന്റ്മെൻ. Show all posts

Thursday, September 17, 2015

പിറവി






തുർക്കി

ഞാൻ നീണ്ടവാക്കുകളുടെ പൂന്തോട്ടത്തിലാണ്
ലോകമേ, നിന്റെ എല്ലാ രൂപങ്ങളുമാണു ഞാന്‍
ഞാൻ എന്റെ ജന്മം കൊണ്ട് ലഭിച്ച എല്ലാ അനുഗ്രഹങ്ങളും ധരിക്കും 
പകൽവെളിച്ചത്തിൽ
എന്റെ ഹൃദയത്തിലെ ചെറിയ കിളിവാതിലിലിൽ
ആ മധുരമുള്ള കുളിര് 
അനന്തമായ സുകൃതത്താൽ അറിയാനാവുന്നത്
കിളികൾ തയ്യാറാവുന്നതിന്നൊപ്പം ആകാശവും തയ്യാറാകുന്നു
ഈ ഭൂമിതന്നെ എല്ലാ രൂപങ്ങളാലും കാത്തിരിക്കുന്നപോലെ
ഞാൻ നീണ്ട വാക്കുകളുടെ പൂന്തോട്ടത്തിലാണ്
ലോകമേ, നിന്റെ എല്ലാ രൂപങ്ങളുമാണു ഞാന്‍