ഫ്രാൻസ്
ഞങ്ങൾ ഹെഡ് ലൈറ്റ് ഉണ്ടാക്കുന്ന ഫാക്റ്ററിയിലേക്ക് പോകുന്നു. അത് നഗരമധ്യത്തിൽ നിന്നു ഒട്ടുമാറി ഈ പരിസരത്തു തന്നെയാണ്, ഒരു ചെറിയ തെരുവ്. അവസാനം നിങ്ങളവിടെ എത്തി. വ്യവസായ ശാല അവിടെയാണ്
നിങ്ങളതു കാണുന്നു , അത് മുറ്റത്താണ്, ഭാരമില്ലാത്ത ഒരു ശവം . അതവിടുണ്ട് അതനങ്ങുന്നില്ല വ്യവസായശാല ജനക്കൂട്ടം . നിങ്ങൾക്കതറിയാം
നിങ്ങൾ മുൻപിൽ, മുറ്റത്ത്, നിങ്ങൾ വിചാരിക്കുന്നു നിങ്ങൾക്കതറിയാം
ഫാക്റ്ററി വളരെ വലുതാണ്, പല കഷ്ണങ്ങളായി
പലതായി പിരിഞ്ഞ്, നിറഞ്ഞ് ഫാക്റ്ററി
അതവിടുണ്ട് അതനങ്ങുന്നില്ല. വായു ഈർപ്പമുള്ളത്, ഫാക്റ്ററി വിയർക്കുന്നു
മെട്രോയിൽ നിന്ന് ഫാക്റ്ററി ഒരു കറുത്ത മൃദുവായ ഇടം, നീ അതിലാണ്, നീ നടക്കുന്നു
നീ മൃദുവായ ഇടത്തിൽ തിരിയുന്നു, നീ ചെറുപ്പക്കാരിയെ കടന്നുപോകുന്നു
അവൾ വാതിലിനു മുന്നിലെ ഒരു കസേരയിലിരിക്കുന്നു
ചെറുപ്പക്കാരി ഇരിക്കുനു , അവൾ അവളുടെ നായകളോടു സംസാരിക്കുന്നു. നിലത്ത് ഒരു കുപ്പിയുണ്ട് , അതത്ര പ്രാധാന്യമുള്ളതല്ല.
ചെറുപ്പക്കാരിഅവിടുണ്ട്, അനന്തമായി
ഒന്നുമില്ല ഒന്നുമില്ല. ലോകം തുറക്കുന്നു, ലോകം ഓരോ ഇടത്തും തുറക്കുന്നു. നിങ്ങൾ അതിന്റെ അന്ത്യത്തിലാണ് . വസ്തുക്കൾ, കസേരയും വാതിലും , പിന്നെ പിറകിൽ ബുഫെ
ബുഫെ വലുതും തവിട്ട് നിറമുള്ളതും , നിങ്ങളത് ജനാലയിലൂടെ കാണുന്നു
കനത്തതും വലുതുമായ ബുഫെ. അവിടെ കസേരചുറ്റുമിട്ട ഒരു മേശയുണ്ട് കസേരകളെല്ലാം ഒരേപോലുള്ളത്
