ബഹ്‌റിൻ
ഈ നിമിഷം എനിക്കല്ല
കുളിക്കുമുൻപ് എന്റെ ശരീരത്തിൽ
പെയ്യുന്ന ഈ മനുഷ്യനും
എന്റെ ലേബറിന്തിൽ ഓടിത്തളർന്ന
ഈ മനുഷ്യനും എനിക്കല്ല
എന്റെ വിശപ്പിനെ അവഗണിച്ച് എന്റെ ചുറ്റുമുള്ളതിനെ ത്യജിക്കതിനു മുൻപ്
തന്റെ നഖങ്ങളെ തിളക്കി വെടിപ്പാക്കുന ഈ മനുഷ്യനും
എനിക്കുള്ളതല്ല
ഈ തിളങ്ങുന്ന ചുമരുകൾ എനിക്കുള്ളതല്ല
സാധാരണത്വം കൊണ്ടും പരിചയം കൊണ്ടും
കനത്ത ആയുധമണിഞ്ഞ ഈ വീട്
എനിക്കുള്ളതല്ല
എന്റെ ബന്ധനത്തെ നിർവചിക്കുന്ന ഈ വീട്
എനിക്കുള്ളതല്ല
കടിഞ്ഞാണും ജീനിയുമുള്ള സുന്ദരിയായ ഈ പെൺകുതിര
എനിക്കുള്ളതല്ല
എന്റേത് ഈ വിസ്തൃതമായ മരുഭൂമി
എന്റേത് ഈ പുലരിത്തിളക്കം
എന്റേത് ഈ സ്വതന്ത്രയായ പെൺകുതിരയുടെ യുവത്വം
എന്റേത് ഈ ലേബറിന്തിലെ ഹിമക്കലമാൻ
എല്ലാ തിളക്കവും എന്റേത്
പിന്നെ എന്റെയീ പ്രപഞ്ചവും
