റിവ്ക മിറിയം
ഇസ്രയേൽ
എങ്ങനെ മരിക്കുമെന്നറിയാത്ത ഒരുവൻ എന്തുചെയ്യും എന്ന് അവന്റെ ദിവസം വന്നൊന്നു ജീവന്‍വയ്ക്കും അവന്‍ കസേരയിൽ വായിക്കാനിരിക്കെ ഒരു ഉണക്കമുന്തിരികേക്കിൻകഷ്ണം കടിച്ചുകൊണ്ടിരിക്കും മുട്ടയും റൊട്ടിയും വാങ്ങും ഒരു പെണ്ണിന്റെ തുടയിൽ നുള്ളും പുതിയൊരു ഭാഷപഠിക്കാൻശ്രമിക്കും അവന്റെ മാതാപിതാക്കളും മക്കളും കൊച്ചുമക്കളും നേരത്തേ പോയിക്കഴിഞ്ഞു ശരീരത്തിലെ കോശങ്ങൾ മുമ്പേ കൊഴിഞ്ഞു കഴിഞ്ഞു പക്ഷെ അവന്റെ കൈത്തണ്ടയിലെ വാച്ച് ഇപ്പോളും മണിക്കൂറുകൾക്കൊപ്പം തിരിയുന്നു അവൻ അതിൽ നോക്കിയിട്ട് വൈകാതിരിക്കാൻ ഓടിത്തുടങ്ങുന്നു എങ്ങനെ മരിക്കുമെന്നറിയാത്ത ഒരുവൻ എന്തുചെയ്യും എന്ന് അവന്റെ ദിവസം വന്നൊന്നു ജീവന്‍വയ്ക്കും ആരുടെ ശരീരം സൃഷ്ടിച്ച നിമിഷത്തിൽ അവർ അതിൽ എങ്ങനെ മരിക്കണമെന്ന രഹസ്യം അവർ നടാൻ മറന്നു പോയോ ആരുടെ നേർക്കു വരുമ്പോള്‍ കണ്ണാടിയിലെ പ്രതിഫലനങ്ങൾ ഒന്നൊന്നായി വിടപറഞ്ഞുവോ അവനാവട്ടെ അവയെ കൈവീശിക്കാണിക്കുന്നു കാത്തു നിൽക്കുന്നു, ഒരു നിമിഷത്തെ നോട്ടത്തിനായി, പക്ഷെ നിറുത്തുന്നില്ല.