Showing posts with label ഷാരോൺഎസ്തർ ലാംപേർട്ട്. Show all posts
Showing posts with label ഷാരോൺഎസ്തർ ലാംപേർട്ട്. Show all posts

Friday, June 5, 2015

സുനാമി


 ഷാരോൺ എസ്തർ ലാംപേർട്ട്

ഒരു സമുദ്രത്തിനെത്ര കണ്ണുനീർ തുള്ളികളെ താങ്ങാനാവും ?
ചരിത്രപുസ്തകങ്ങൾ
നിങ്ങളോട് പറയാാത്തത് ഇതാാണ്

ഇന്ത്യൻ മഹാസമുദ്രം ഉണ്ടായത്
അയിരക്കണക്കിനുകൊല്ലം
സുമാത്രയിലെ മീൻപിടുത്തക്കാരുടെ
കണ്ണുനീർ ഒഴുകിയാണ്
അവരുടെ വേദന സഹിക്കാനാവാത്തതായിരുന്നു
അവരുടെ ദാരിദ്ര്യം അളക്കാനാവാത്തതായിരുന്നു
ഉണ്ണാനൊന്നുമില്ല , ഉടുക്കാനൊന്നുമില്ല
പഠിക്കാനൊന്നുമില്ല ചെയ്യാനൊന്നുമില്ല
ആരാലും ശ്രദ്ധിക്കപ്പെടാതെ ഉപേക്ഷിക്കപ്പെട്ട
അവരുടെ നിശ്ശബ്ദ ഹൃദയത്തിന്റെ ആഴത്തിൽ നിന്ന്
ഒരു പ്രതിധ്വനി കേട്ടു, ചെറിയ ഭൂമികുലുങ്ങി
അതിനിനിയും കണ്ണുനീർതാങ്ങാനാവാത്ത പോലെ
ദാരിദ്ര്യത്തിന്റെ കീറിപ്പറഞ്ഞ കമ്പിളിക്കടിയിൽ നിന്ന്
അവരുടെ വേദന വർത്തമാന പത്രങ്ങളുടേ മുൻതാളുകളിലേയ്ക്ക്
തൂത്തെടുത്തുകൊണ്ട്
പതിനായിരക്കണക്കിനു കണ്ണീർ കവിഞ്ഞൊഴുകി
മരണത്തിരകൾ, തീരത്താഞ്ഞടിച്ചു
അവസാനം ,ലോകം അവരുടെ കണ്ണുനീർ ശ്രദ്ധിച്ചു
അവർ ഭക്ഷണം , വസ്ത്രം , താമസസ്ഥലം , സ്കൂൾ ,പൈസ ഒക്കെ ആശ്വാസപ്പൊതിയായി അയച്ചു
കരുണ , സഹനം, സ്നേഹം ഒക്കെ അവർ ആശ്വാസപ്പൊതിയായി അയച്ചു
മീൻ പിടുത്തക്കാരുടെ കണ്ണുനീർ വേദനിക്കുന്നആയിരക്കണക്കിനുപേർക്ക് പുതിയ ജീവിതം കൊണ്ടുവന്നു
ഉപ്പുള്ള ഉപ്പുള്ള കടൽ വെള്ളം, വീണവരുടെ കണ്ണുനീർ
ഉപ്പുള്ള ഉപ്പുള്ള കടൽ വെള്ളം സങ്കടത്തിന്റെ മുറിവുണക്കുന്നു
നിങ്ങളോട് ചരിത്രപുസ്തകങ്ങൾ പറയാത്തതിതാണ്
പീഡനവും വേദനയും മൂലം വിങ്ങിപ്പൊട്ടി
എങ്ങനെ സ്നേഹിക്കണം എന്ന് പഠിച്ച്
നിലത്തു വീണു പൊട്ടുന്നതിനു മുൻപ്
ഒരു മനുഷ്യഹൃദയത്തിന് എത്ര കണ്ണുനീർ താങ്ങാനാവും