ടി ജെ ഡെമ
ബോട്സ്വാന
അർദ്ധരാ ത്രി വരുമ്പോൾ
ഞാൻ വളരെക്കാലമായി ദൂരെയാണെന്ന്
എനിക്ക് മനസ്സിലാവും
എന്റെ ഉള്ളിനെ കീഴ്മേൽ മറിച്ച്
കാറ്റിൽപ്പെട്ടൊരു കുട
വിശ്വസിക്കാൻ തിടുക്കപ്പെട്ട്
സ്വപ്നത്തിൽ
കണ്ടെത്താനുള്ള ഇന്ദ്രജാലത്തില്‍
എലികയറിയ മത്തങ്ങാപാടത്തിൽ
സമയത്തോടൊപ്പം മനുഷ്യരും
അവരുടെ കൈകളില്‍ കുറേയേറെ ചില്ലുചെരുപ്പുകളും
പെണ്ണുങ്ങളറിയുന്നു
ഇടക്കവിടെ രക്തമുണ്ടെന്ന്
പക്ഷെ മരണമില്ല
ഏതിനെ നഷ്ടപ്പെടുത്തുമെന്ന തിരഞ്ഞെടുപ്പിൽ
അവർ ഗർഭപാത്രത്തെ മുലകൾ കൊണ്ട് മറക്കുന്നു
പ്രതീക്ഷയുള്ള പാചകക്കുറിപ്പ് അല്ലെങ്കിൽ
ചുവരലമാരയിലെ എന്നെന്നത്തെയും അപ്പം
അവർ കത്തിപിടിക്കാൻ പഠിക്കുന്നു
കടം വാങ്ങിയ വാരിയെല്ല് അറുക്കാനും
കോപ്പയൊഴിച്ച് തികഞ്ഞ ഒന്നുമില്ലായ്മയോടെ
സംതൃപ്തമായിരിക്കാനും
