Showing posts with label പോളണ്ട്. Show all posts
Showing posts with label പോളണ്ട്. Show all posts

Wednesday, June 10, 2015

യഥാർത്ഥ പ്രേമം



പോളണ്ട്
യഥാർത്ഥ പ്രേമം
അതു സാധാരണമാണോ? ഗൗരവമുള്ളത്‌, നടപ്പാവുന്നത്‌?
തങ്ങളൂടേതായ ഒരു ലോകത്ത്‌ നിലകൊള്ളുന്ന രണ്ടുപേരിൽ നിന്നു ലോകത്തിനെന്താണു ലഭിക്കുക?

ഒരു കാര്യവുമില്ലാതെ ഒരേ താങ്ങില്‍ നിലനിന്ന്
മുന്നൊരുക്കങ്ങളില്ലാതെ അനേകങ്ങളിൽ നിന്നു പിന്‍വലിച്ച്‌
പക്ഷേ ഇങ്ങനെയൊക്കെ സംഭവിക്കണമെന്ന് വിശ്വസിപ്പിച്ച്‌-
എന്തിനു പകരമായി?
ഒന്നിനുമല്ല.
വെളിച്ചം ഒരിടത്തുനിന്നും അരിച്ചിറങ്ങുന്നില്ല
എന്തുകൊണ്ട് മറ്റാരിലുമല്ലാതെ ഈ രണ്ടുപേര്‍ക്കുമേൽ മാത്രം?
ഇത്‌ നീതിയെ കയ്യേറ്റം ചെയ്യലല്ലേ? അതെ. അതുതന്നെ
ഇത്‌ വേദനയോടെ ഉയർന്നുനിൽക്കുന്ന തത്വങ്ങളേ ഭേദിക്കുകയല്ലേ?
ഗുണപാഠങ്ങളെ തുഞ്ചത്തുനിന്നു തള്ളിയിടുകയല്ലേ?
അതേ. രണ്ടുകണക്കിലും
ആ സന്തുഷ്ടരായ ഇണകളെ നോക്കൂ
അവർക്കതൊന്ന് ഒളിപ്പിക്കാൻ ശ്രമിച്ചൂകൂടേ?
അവരുടെ കൂട്ടുകാരെയോർത്തെങ്കിലും ഒരു കള്ളവിഷാദം നടിച്ചുകൂടേ?
അവർ പൊട്ടിച്ചിരിക്കുന്നതു കേൾക്കൂ- അതൊരു നിന്ദയാണ്‌
അവരുപയോഗിക്കുന്ന ഭാഷ- വഴിതെറ്റിക്കുന്നത്ര ശുദ്ധമാണ്‌
അവരുടെ ചെറിയ ആഘോഷങ്ങൾ, ആചാരങ്ങൾ,
വിപുലമായ പരസ്പരശീലങ്ങൾ-
സംശയം വേണ്ട അത്‌ മനുഷ്യകുലത്തെ പുറകോട്ടുവലിക്കാനുള്ള ഗൂഢാലോചനയാണ്‌!
കാര്യങ്ങൾ ഏതുവരെ പോകുമെന്ന് ഊഹിക്കാൻ പ്രയാസമാണ്‌
ആളുകൾ അവരെ മാതൃകയാക്കാൻ തുടങ്ങിയാൽ.
മതത്തിനും കവിതയ്ക്കും എന്തിനെ അവലംബമാക്കാൻ കഴിയും?
എന്തോർമ്മിക്കപ്പെടും?എന്ത്‌ നിരാകരിക്കും?
കെട്ടുപാടുകൾക്കുള്ളിൽ കഴിയാൻ ആർക്കു താത്പര്യം?
യഥാര്‍ത്ഥപ്രേമം അത്‌ ശരിക്കും അത്യാവശ്യമാണോ?
കൗശലവും സാമാന്യബോധവും അതു നിശ്ശബ്ദമായി കൈമാറാൻ പറയുന്നു,
ജീവിതത്തിന്റെ ഉന്നതവൃത്തങ്ങളിലെ ഒരു അപവാദകഥപോലെ.
എല്ലാം തികഞ്ഞ നല്ല കുട്ടികൾ അതിന്റെ സഹായമില്ലാതെ ജനിക്കുന്നു
അതിന് ഈ ഗ്രഹത്തിൽ കോടാനുകോടികൊല്ലംകൊണ്ടും പെരുകുവാൻ സാധിക്കില്ല
അതു വളരെ അപൂർവ്വമായേ വരൂ
ഇതുവരെ ശരിയായ പ്രേമം കണ്ടെത്താത്തവർ
അങ്ങനെയൊന്നില്ല എന്നുതന്നെ പറഞ്ഞുകൊണ്ടിരിക്കട്ടെ
അവരുടെ വിശ്വാസം അവരെ എളുപ്പത്തിൽ ജീവിക്കാനും മരിക്കാനും കഴിയുന്നവരാക്കും.

Tuesday, June 9, 2015

ഒടുക്കവും തുടക്കവും






പോളണ്ട്

എല്ലാ യുദ്ധത്തിനു ശേഷവും
ആരെങ്കിലും വൃത്തിയാക്കുവാൻ വേണം
എന്തൊക്കെയായാലും
കാര്യങ്ങളൊന്നും തനിയെ നേരെയാവില്ല ,

ആരെങ്കിലും പൊളിഞ്ഞുവീണതെല്ലാം
വഴിയുടെ ഓരത്തേക്ക് തള്ളിനീക്കണം
എന്നാലല്ലേ ശവം നിറച്ച വണ്ടികൾക്ക്
കടന്നുപോകാനാവൂ

ആരെങ്കിലും പൂണ്ടുകിടക്കണം,
ചെളിയിലും ചാരത്തിലും ,
സോഫയുടെ സ്പ്രിങ്ങിൽ
ചില്ലിന്റെ ചീളിൽ
ചോരത്തടുക്കിൽ

ചുമരു താങ്ങിനിർത്താൻ
ആരെയെങ്കിലും ഒരു തൂണിലേക്ക്
വലിച്ചു കെട്ടണം
ആരെങ്കിലും ജനലൊക്കെ തുടച്ചുമിനുക്കണം
വാതിലുകൾ വീണ്ടും ചട്ടത്തിൽ ചേർക്കണം

ശബ്ദപ്പൊട്ടുകളോ , ചിത്രം പിടിക്കാനുള്ള അവസരമോ ഇല്ല
അതിനിനി കൊല്ലങ്ങളെടുക്കും
കാമറകളെല്ലാം മറ്റൊരു
യുദ്ധത്തിനായി പോയിരിക്കുന്നു

നമുക്കെല്ലാവർക്കും
പാലം തിരികെ വേണം
പുതിയ തീവണ്ടിയാപ്പീസുകളും
ഷർട്ടിന്റെ കയ്യുകളെല്ലാം
മുകളുലേക്ക് തെറുത്തു വച്ചാൽ
കീറി തുണ്ടുതുണ്ടാവും

ചൂലുകയ്യിലുള്ള ആരോ
ഇന്നുമോർക്കുന്നു അതു നടന്നത്
മറ്റാരോ കേൾക്കുന്നു
ചിതറിത്തെറിക്കാത്ത തലയാട്ടുന്നു.
പക്ഷെ ഉത്സാഹിച്ചു ചുറ്റും കൂടിയ ചിലർ
ഇത് മടുപ്പിക്കുന്നത് എന്ന് തിരിച്ചറിയുന്നു

കാട്ടുപൊന്തകൾക്കു പുറത്തു നിന്ന് ആരോ
തുരുമ്പിച്ചു തീർന്ന വാഗ്വാദങ്ങൾ കുഴിച്ചെടുക്കുന്നു
എന്നിട്ടത് കുപ്പത്തൊട്ടിയിലേക്ക് ചുമക്കുന്നു

ഇവിടെ എന്തു നടക്കുന്നു എന്നറിയാവുന്നവർ
അറിയാത്തവർക്ക് വഴിതുറന്നുകൊടുക്കണം
പിന്നെ അതിലും കുറച്ചറിയാവുന്നവർക്ക്
അവസാനം ഒന്നുമറിയാത്തവർക്ക്

കാരണത്തിനും ഫലത്തിനും മീതെ
വളർന്നു മുറ്റിയ പുല്ലിൽ
ആരെങ്കിലും നിവർന്ന് കിടക്കണം
വായിൽ പുല്ലിന്റെ വായ്ത്തലകളോടെ
മേഘങ്ങളെ ഉറ്റുനോക്കിക്കൊണ്ട്

പിയാത്ത




പോളണ്ട്

വീരപുരുഷൻ ജനിച്ച പട്ടണത്തിൽ
നിങ്ങൾ സ്മാരകത്തിലേക്ക് നോക്കിയേക്കാം
അതിന്റെ വലുപ്പത്തെ പുകഴ്ത്തിയേക്കാം

രണ്ട് കോഴിക്കുഞ്ഞുങ്ങൾ ഒഴിഞ്ഞ മ്യൂസിയത്തിന്റെ പടിക്കെട്ടുകളിൽ
അവന്റെ അമ്മയുടെ വിലാസം ചോദിക്കുക
മുട്ടുക, വിണ്ടവാതിൽ തള്ളിത്തുറക്കുക

അവളുടെ നടത്തം നിവർന്നത്, അവളുടെ മുടി നീണ്ടത്, അവളുടെ നോട്ടം തെളിഞ്ഞത്
നിങ്ങൾ അവളോട് പറഞ്ഞേക്കാം നിങ്ങൾ പോളണ്ടിൽനിന്ന് എത്തിയേഉള്ളു എന്ന്
നിങ്ങൾക്ക് അവരെ അഭിവാദ്യം ചെയ്യാം
നിങ്ങളുടെ ചോദ്യം തെളിച്ച് ഉച്ചത്തിലാക്കുക
അതെ, അവൾ അവനെ വളരെ സ്നേഹിച്ചിരുന്നു
അതെ, അവൻ അങ്ങനെയുണ്ടായി
അതെ ,അവൾ ആ രാവിലെ ജയിൽഭിത്തിക്കടുത്തു നിൽക്കുകയായിരുന്നു
അതെ , അവൾ ആ വെടിയൊച്ചകേട്ടു

നിങ്ങൾ ഒരു കാമറ അല്ലെങ്കിൽ ഒരു ടേപ്പ് റിക്കാർഡർ കൊണ്ടുവരാത്തതിനു പരിതപിക്കും
അതെ അവൾ അത്തരം സാധനങ്ങൾ ഒക്കെ കണ്ടിട്ടുണ്ട്

അവൾ അവന്റെ അവസാനത്തെ കത്ത് റേഡിയോയിൽ വായിച്ചിട്ടുണ്ട്
അവനു പ്രിയപ്പെട്ട താരാട്ടുകൾ അവൾ ടിവിയിൽ ഒരിക്കൽ പാടിയിട്ടുണ്ട്

ഒരിക്കൽ അവൾ ഒരു സിനിമയിൽ വരെ അഭിനയിച്ചിട്ടുണ്ട്
ജ്വലിക്കുന്ന വെളിച്ചത്തിൽ കണ്ണുനിറച്ചുകൊണ്ട്
അതെ ആ ഓർമ്മ ഇപ്പോളും അവളുടെ മനസ്സിളക്കുന്നു

അതെ , ഇപ്പോൾ ഇത്തിരി തളർച്ചയുണ്ട്, അതെ അതിപ്പൊ മാറും
നിങ്ങൾക്ക് എണീൽക്കാം
അവളോടു നന്ദി പറയൂ
പിന്നെകാണാം എന്നു പറയൂ
തിരിച്ചുപോരൂ
തളത്തിലേക്ക് വരുന്ന പുതിയവരെ കടന്നു പോരൂ

Friday, June 5, 2015

നമ്മളുടെ പ്രായത്തിലുള്ള കുട്ടികൾ



പോളണ്ട്
നമ്മൾ നമ്മളുടെ വയസ്സിലുള്ളകുട്ടികളാാണ്
അതൊരു രാഷ്ട്രീയ വയസ്സാണ്
പകൽ മുഴുവനും, രാത്രിയിലും
എല്ലാ കാര്യങ്ങളും - നിന്റെ , നമ്മുടെ അവരുടെ-
രാഷ്ട്രീയ കാര്യമാണ്
നിനക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും
നിന്റെ ജീനുകളിൽ ഒരു രാഷ്ട്രീയ ഭൂതകാലമുണ്ട്,
നിന്റെ തൊലി, നിന്റെ രാഷ്ട്രീയജാതി,
നിന്റെ കണ്ണുകൾ,ഒരു രാഷ്ട്രീയചായ്‌വ്
നീ പറയുന്നതൊക്കെയും പ്രതിധ്വനിക്കുന്നു
നീപറയാത്തതൊക്കെയും അതിനു വേണ്ടിത്തന്നെ സംസാരിക്കും
അതുകൊണ്ട് നീ ഏതു രീതിയിൽ പറഞ്ഞാലും രാഷ്ട്രീയമാവും
നീഒളിച്ചോടിയാൽ പോലും
ഒരു രാഷ്ട്രീയ നിലപാടിൽ ഒരു
രാഷ്ട്രീയ ചുവടുവയ്പ്പ് നടത്തുകയാണ്
അരാഷ്ട്രീയകവിതകൾക്കും രാഷ്ട്രീയമുണ്ട്
നമുക്ക് മുകളിൽ ഇനിയൊരിക്കലും തികച്ചും ചാന്ദ്രമല്ലാത്ത
ഒരു ചന്ദ്രൻ തിളങ്ങുന്നു
വേണോ വേണ്ടയോ , അതാണ് ചോദ്യം.
അത് ദഹനത്തെ കുഴപ്പത്തിലാക്കുമെങ്കിലും
അതൊരു ചോദ്യമാണ്, എന്നത്തേയും പോലെ രാഷ്ട്രീയത്തെ പറ്റി
ഒരു രാഷ്ട്രീയ അർത്ഥം സ്വയത്തമാക്കാൻ
നിങ്ങൾ ഒരു മനുഷ്യജീവിയാവണമെന്നൊന്നുമില്ല.
അസംസ്കൃത പദാർത്ഥങ്ങൾക്കും പറ്റും,
ഒരു മാംസ്യ ആഹാരം, അല്ലെങ്കിൽ ക്രൂഡോയിൽ
അല്ലെങ്കിൽ മാസങ്ങളോളംആകൃതിയെ ചൊല്ലി തർക്കമുണ്ടായിരുന്ന
ഒരു സമ്മേളന മേശ
നമ്മൾ ജീവിതവും മരണവും ഒരു
വട്ടമേശയ്ക്കൊ ചതുരമേശയ്ക്കൊ
ചുറ്റുമായി തീർപ്പുകൽപ്പിക്കേയ്ണ്ടതുണ്ടോ?
ഈസമയത്തെല്ലാം ,
ആളുകൾ മണ്മറിഞ്ഞു
മൃഗങ്ങൾ ചത്തൊടുങ്ങി
വീടുകൾക്ക് തീപിടിച്ചു
പാടംകാടുകയറി
കാലം രാഷ്ട്രീയ രഹിതവും
സമരണാതീതവുമായിരുന്നപ്പോൾ
എന്ന പോലെ