പോളണ്ട്
അതു സാധാരണമാണോ? ഗൗരവമുള്ളത്, നടപ്പാവുന്നത്?
തങ്ങളൂടേതായ ഒരു ലോകത്ത് നിലകൊള്ളുന്ന രണ്ടുപേരിൽ നിന്നു ലോകത്തിനെന്താണു ലഭിക്കുക?
ഒരു കാര്യവുമില്ലാതെ ഒരേ താങ്ങില്‍ നിലനിന്ന്
മുന്നൊരുക്കങ്ങളില്ലാതെ അനേകങ്ങളിൽ നിന്നു പിന്‍വലിച്ച്
പക്ഷേ ഇങ്ങനെയൊക്കെ സംഭവിക്കണമെന്ന് വിശ്വസിപ്പിച്ച്-
എന്തിനു പകരമായി?
ഒന്നിനുമല്ല.
വെളിച്ചം ഒരിടത്തുനിന്നും അരിച്ചിറങ്ങുന്നില്ല
എന്തുകൊണ്ട് മറ്റാരിലുമല്ലാതെ ഈ രണ്ടുപേര്‍ക്കുമേൽ മാത്രം?
ഇത് നീതിയെ കയ്യേറ്റം ചെയ്യലല്ലേ? അതെ. അതുതന്നെ
ഇത് വേദനയോടെ ഉയർന്നുനിൽക്കുന്ന തത്വങ്ങളേ ഭേദിക്കുകയല്ലേ?
ഗുണപാഠങ്ങളെ തുഞ്ചത്തുനിന്നു തള്ളിയിടുകയല്ലേ?
അതേ. രണ്ടുകണക്കിലും
ആ സന്തുഷ്ടരായ ഇണകളെ നോക്കൂ
അവർക്കതൊന്ന് ഒളിപ്പിക്കാൻ ശ്രമിച്ചൂകൂടേ?
അവരുടെ കൂട്ടുകാരെയോർത്തെങ്കിലും ഒരു കള്ളവിഷാദം നടിച്ചുകൂടേ?
അവർ പൊട്ടിച്ചിരിക്കുന്നതു കേൾക്കൂ- അതൊരു നിന്ദയാണ്
അവരുപയോഗിക്കുന്ന ഭാഷ- വഴിതെറ്റിക്കുന്നത്ര ശുദ്ധമാണ്
അവരുടെ ചെറിയ ആഘോഷങ്ങൾ, ആചാരങ്ങൾ,
വിപുലമായ പരസ്പരശീലങ്ങൾ-
സംശയം വേണ്ട അത് മനുഷ്യകുലത്തെ പുറകോട്ടുവലിക്കാനുള്ള ഗൂഢാലോചനയാണ്!
കാര്യങ്ങൾ ഏതുവരെ പോകുമെന്ന് ഊഹിക്കാൻ പ്രയാസമാണ്
ആളുകൾ അവരെ മാതൃകയാക്കാൻ തുടങ്ങിയാൽ.
മതത്തിനും കവിതയ്ക്കും എന്തിനെ അവലംബമാക്കാൻ കഴിയും?
എന്തോർമ്മിക്കപ്പെടും?എന്ത് നിരാകരിക്കും?
കെട്ടുപാടുകൾക്കുള്ളിൽ കഴിയാൻ ആർക്കു താത്പര്യം?
യഥാര്‍ത്ഥപ്രേമം അത് ശരിക്കും അത്യാവശ്യമാണോ?
കൗശലവും സാമാന്യബോധവും അതു നിശ്ശബ്ദമായി കൈമാറാൻ പറയുന്നു,
ജീവിതത്തിന്റെ ഉന്നതവൃത്തങ്ങളിലെ ഒരു അപവാദകഥപോലെ.
എല്ലാം തികഞ്ഞ നല്ല കുട്ടികൾ അതിന്റെ സഹായമില്ലാതെ ജനിക്കുന്നു
അതിന് ഈ ഗ്രഹത്തിൽ കോടാനുകോടികൊല്ലംകൊണ്ടും പെരുകുവാൻ സാധിക്കില്ല
അതു വളരെ അപൂർവ്വമായേ വരൂ
ഇതുവരെ ശരിയായ പ്രേമം കണ്ടെത്താത്തവർ
അങ്ങനെയൊന്നില്ല എന്നുതന്നെ പറഞ്ഞുകൊണ്ടിരിക്കട്ടെ
അവരുടെ വിശ്വാസം അവരെ എളുപ്പത്തിൽ ജീവിക്കാനും മരിക്കാനും കഴിയുന്നവരാക്കും.

Beautiful ..
ReplyDelete