ദക്ഷിണാഫ്രിക്ക
ഒരു വരി നേരേയാണോ എന്നറിയാൻദൃഗ്ഭ്രംശത്തിന്റെ കുഴപ്പങ്ങൾ മാറ്റാൻ
ആ വരിയൂടെ കഴിയാവുന്നത്ര അടുത്തേയ്ക്ക്
നിങ്ങളുടെ കണ്ണുകൾ ചേർത്തു വയ്ക്കൂ,
എന്നിട്ടതിന്റെ പുറകേ പോവുക
ഇത് ഒരു തറയോടുപണിക്കാരനാണെന്നെ പഠിപ്പിച്ചത്
അയാൾ മുട്ടുകുത്തിയിരുന്നു മിനുസപ്പെടുത്തിയ
നിലത്തുകൂടിയാണ് ആളുകൾക്ക് പോവേണ്ടത്
എങ്ങനെയാണയാൾ ആ മുറിയുടെ കോണുകളെ കീഴ്പ്പെടുത്തിയതെന്ന്
അവരൊരു വരി അതിന്റെ അവസാനം വരെ പിന്തുടർന്നിട്ട്
അതിന്റെ മധുരമായ ജ്യാമിതിയിൽ പുഞ്ചിരിക്കും
അയാളുടെ പണിസാധനങ്ങൾ
അയാള്‍ ഒരു സൈക്കിളിലാണ് കൊണ്ടുവരുക
ഒരു തൊട്ടി, വെള്ളം നിറച്ച് നിരപ്പ് അടയാളപ്പെടുത്തുന്ന
ഒരു നീണ്ട പ്ലാസ്റ്റിക്ക് കുഴൽ,
മുട്ടുകുത്തിനിൽക്കാൻ ഒരു തലയിണ,
ദിവസത്തിന്റെ അവസാനം
അയാളുടെ കൺപീലിക്ക് നിറം കൊടുക്കുന്ന
തറയോടിലെ പൊടി തുടയ്ക്കാൻ
ഒരു പരുത്തിത്തുണി.
അയാൾ കൈകൊണ്ട് പണിഞ്ഞതല്ലാത്ത തരം
ഉയർന്നും താഴ്ന്നുമുള്ള നിലത്തിൽ കൂടെ യാത്രചെയ്ത് വീട്ടിൽ പോവുന്നു
അയാൾക്കറിയാം , പോർസെലെയ്നും കളിമണ്ണും മാർബിളും
എങ്ങനെ കണ്ണുകളെ ആകർഷിക്കുമെന്ന്
സെറാമിക്കിൽ ഒരു പാദഭാരത്തിന്റെ ഫലമെന്തെന്നയാൾക്കറിയാം
കളിമണ്ണിന്റെ ചൂട് തുകൽ പോലെ കാലിനെ പൊതിയുന്നു
പോർസ്ലെയ്ന്‍ അതിന്റെ ആയുസ്സുമുഴുവൻ
അസ്പൃശ്യമായി തോന്നിക്കും
ഇക്കാരണം കൊണ്ടാണത് വായ്ക്കുള്ളിലുപയോഗിക്കുന്നത്
തറയോടു നിരത്തുന്നതിന് ഒരു നേർ രേഖ വരയ്ക്കാൻ
മുറിയുടെ ഒരറ്റത്ത് ഒരു കുമ്മായം പുരട്ടിയ
ചരടുറപ്പിക്കുക, എന്നിട്ടത് സിമന്റ് നിലത്തിലൂടെ
വലിച്ചുകെട്ടുക
ഒരു നീലപ്പാളികൊണ്ട് അടുക്കില്ലാത്ത ഇടങ്ങളിലെ വിരിപ്പുകളെ
അയാൾ ഇളക്കും, പിന്നെ സമചതുരങ്ങളായി മടക്കും
എന്നിട്ട് അറ്റം മുതൽ വിരിക്കും
അയാളുടെ മുട്ടിന്നടിയിൽ, ഒരു മുറി വൃത്തിയാവും
പൂർണ്ണമാവും.

No comments:
Post a Comment