Showing posts with label സിംഗപ്പൂർ. Show all posts
Showing posts with label സിംഗപ്പൂർ. Show all posts

Sunday, October 11, 2015

മിസ്റ്റർ ബിഗ് ബി യുടെ പ്രതികാരം


സിംഗപ്പൂർ
വെള്ളത്തില്‍ കുരുവികള്‍
മാനത്തു പറക്കുന്ന മീനുകള്‍
ഉഭയജീവി കാൽ-വിരലുകൾ കൂട്ടിത്തുന്നി
തിരശ്ചീന രേഖകൾ മറികടക്കുന്നു


പല്ലും നാവും തിളങ്ങുന്ന ഇളം ചുവപ്പ്
ഉലയുന്ന പച്ച മിഴുങ്ങിയിറക്കുന്നു
നീല കാർപ്പിക്കുന്നു

പട്ടുതിരശ്ശീലയുടെ മിതവ്യയത്തിനു പിന്നില്‍
നിറച്ചോക്കുകൾ തുളയ്ക്കുന്നു
ചൂടും വെണ്മയുമുള്ള തഴയ്ക്കുന്ന വെളിച്ചം.
ചടുലതാളത്തില്‍ത്തെളിയുന്നു നിഴലുകള്‍
നക്ഷത്രങ്ങളുടെ തലയ്ക്കുമേലിടത്തിനായി
അലറുന്ന സമുദ്രത്തിലൂടെ
കിങ് കോങിനെപ്പോലെ.

അവന്റെ കറുപ്പിന്റെ ശൂന്യതയിലൂടെയുള്ള വലിച്ചെടുക്കലില്‍
കുരുവികൾ കടലെലികളെപ്പോലെ തത്രപ്പെടുന്നു
മത്സ്യങ്ങൾ നേര്‍ത്ത ചിറകടിക്കാൻ ബദ്ധപ്പെടുന്നു
ഉഭയജീവി വൃത്തികെട്ട പ്ലാറ്റിപസ്

ഡൊറൊത്തിയും സിൽ‌വിയയും പാടുന്നു
മൂളുന്ന വ്യത്യസ്ത ഈണങ്ങള്‍
ഇരുണ്ട വെളിച്ചത്തില്‍
അവരുടെ അറയ്ക്കുന്ന വിരലുകളിലെ
ചത്ത വേരുകളുമായി പിണയുന്നു.

നരകം പോലെ കറുത്തും മുന്‍കാലത്തെളിച്ചവുമായി
കറങ്ങുന്ന അലക്കുതുണികള്‍പോലെ ആ പെണ്‍കുട്ടികള്‍ കളിയ്ക്കുന്നു.
ചെളിയില്‍ വെടുപ്പാക്കിയ പൂക്കള്‍ക്കൊപ്പം പതയുന്നു
ഇതളുകള്‍ പൊളിഞ്ഞു പിഞ്ചിപ്പോകുന്നു

നിഴല്‍ പുറത്തുപോകുന്നു
ശൂന്യാകാശം ചക്രവാളത്തെ വലിക്കുന്നു
അവൻ ഒരു കയറിൽ അവന്റെ പശുക്കളെ
പിന്നോട്ടിഴയ്ക്കുന്നു
കണ്ണുനീര്‍ത്തുള്ളികള്‍ രണ്ടാക്കി പിശുക്കുംപോലെ
അവന്റെ ആണ്‍പരാക്രമത്തില്‍
അതിന്റെ നനുത്ത പിണച്ചില്‍
പിഞ്ചിപ്പോകുന്നു

അവൻ പച്ചയും നീലയും വെള്ളയും എറിയുന്നു
ഒരു ചാക്കിലെ കടല പോലെ.
എന്നിട്ടവ പ്രാതലിനായി കൂട്ടിക്കുഴയ്ക്കുന്നു.