ഹൊആങ് ഡ തി
വിയറ്റ്നാം
ലിം ഉറക്കം തൂങ്ങുന്നു
അവൾ ഒരു കൂർക്കംവലി കവിതയെഴുതുനു
അവൾ മഹത്തായൊരു ജോലി ചെയ്യുകയാണ് എല്ലാ വരികളും ഒരേപോലെതന്നെ.
അവൾ അമ്മയോടൊരു കഷ്ണം കടലാസ് ചോദിക്കുന്നു
അവൾ അതിന്റെ ഇരുപുറവുമെഴുതുന്നു
എന്നിട്ടവളത് ചുവരിൽ ആണിയടിച്ചു വയ്ക്കുന്നു
നാലു മൂലയിലും നാലു ആണികൾ
അവൾ അതിനു പേരിടുന്നു : കൂർക്കം വലി
ലിമ്മിന്റെ വീട്ടിൽ ആരുവന്നാലും
ലിമ്മിന്റ്റെ കവിത വായിക്കണം ആളുകൾ വായിക്കുന്നു : ങുർ ർ ർ ങുർ ർ ർ ങുർ ർ ർ
