ലിങ് യൂ
തായ്‌വാൻ
പെങ്ങ് മല
ഇനിയുമൊത്തിരി ദൂരമുണ്ട് പെങ്ങ് മലയിലെക്ക്
സ്വപ്നങ്ങൾ മണ്ണിലൂടേ നടക്കുന്നു
ജാലകകൂട്ടങ്ങൾക്കരികിലൂടെ പറന്നകലുന്നു
വലിയൊരു കൂട്ടം അഭയാർത്ഥികൾ
പെങ്ങ്മലയിലേക്ക് കുതിക്കുന്നു
ശരത്കാലത്തിന്റെ അവസാനത്തിൽ
വേട്ടയാടപ്പെട്ട നീലപ്പക്ഷികളെ
ഒരു ചെറുമരത്തിന്റ തായ്ത്തടിത്തുണ്ടിന്മേൽ
ഇരുമ്പുപാളിയില്‍ കയറ്റിവച്ചിരിക്കുന്നു.
അ- അതിന്റെ രണ്ടു കുഞ്ഞിക്കാലടയാളങ്ങള്‍
അവന്റെ നെഞ്ചില്‍ മുദ്ര പതിപ്പിച്ചിരിക്കുന്നു-
ഒരു കുഞ്ഞിക്കുതിരയോളം
വേഗമുള്ള തീനാളം
നീലപക്ഷി, അതിന്റെ ചിറകുകളാണ് ആദ്യം മരിച്ചത്
പിന്നെ രണ്ടുകണ്ണുകൾ പിന്നെയതിൻ ചിലപ്പ്
ഒരു മുളകുകടവില്‍നിന്ന്, പെങ് മല അധികം ദൂരത്തല്ല
ആളുകൾ അവരുടെ യാത്രകളിൽ
ഓരോ മഴക്കൂടുകളും ഏറ്റെടുക്കാൻ ശ്രദ്ധവയ്ക്കുന്നു

അങ്ങനെ സ്വപ്നം നീങ്ങുന്നു
നീലപക്ഷി അതിന്റെ ചിറകുകൾ വിടർത്തി
കാട്ടിൽനിന്നു പറന്നകലുമെന്നും
തിരിഞ്ഞുനോക്കി സ്വപ്നത്തോടു സംസാരിക്കുമെന്നും
തിരിഞ്ഞുനോക്കി സ്വപ്നത്തോടു സംസാരിക്കുമെന്നും
സ്വപ്നം കാണുന്നു