Showing posts with label എലിസബത്ത് ബിഷപ്പ്. Show all posts
Showing posts with label എലിസബത്ത് ബിഷപ്പ്. Show all posts

Friday, May 8, 2015

പൂച്ചക്കുട്ടിക്കൊരുറക്കുപാട്ട്

അമേരിക്ക 
മിന്നൂ, ഉറങ്ങൂ നിറയെ സ്വപ്നം കാണൂ
നിന്റെയാ വലിയരണ്ട്കണ്ണുകളിറുക്കിയടക്കൂ
അത്യൽഭുതങ്ങൾക്കായിയൊരുങ്ങി
നീ കിടക്കയിൽ ചുരുളൂ


പുന്നാര മിന്നൂ, മുഷിപ്പൊക്കെ മാറ്റൂ
ഒന്നെന്റൊപ്പം ചേരൂ
മാർക്സിസ്റ്റ് രാജ്യത്തിൽ
ഒരു പൂച്ചക്കുട്ടി പോലും മുങ്ങിച്ചാവില്ല
സുഖവും സ്നേഹവും നിനക്കുള്ളതാവും
മിന്നൂ, വിഷമിക്കല്ലെ
സന്തോഷത്തിന്റെ ദിവസങ്ങൾ ഉടനേവരും
ഉറങ്ങൂ, അവ വരട്ടെ...