Showing posts with label ബുറുണ്ടി. Show all posts
Showing posts with label ബുറുണ്ടി. Show all posts

Tuesday, October 6, 2015

ചെറിയ മനുഷ്യർ

                                                                              
കെറ്റി നിവ്യബൻഡി 
ബുറുണ്ടി



മൃഗങ്ങൾ ഒന്നും മിണ്ടുന്നേയില്ല
ചെണ്ടകൾ മുഴങ്ങാൻ വിസമ്മതിക്കുന്നു
ടങ്കാനിക പതിയെ അവളുടെ തീരത്തൂന്ന്
പിൻ‌വാങ്ങുന്നു
പൌരാണികരുടെ ദീർഘനിദ്ര കുത്തിത്തുളക്കുന്ന
അല്പത്വമുള്ള മനുഷ്യരുടെ ദുഃസ്വപ്നത്താല്‍ ചോരപുരണ്ട്

രാക്ഷസവിശപ്പുള്ള ചെറിയ മനുഷ്യർ
അവർ സംസാരിക്കുന്നു , നിർത്താതെ സംസരിക്കുന്നു
ഒരു ദയയുമില്ലാതെ അവര്‍ കൊള്ളയടിച്ച
മനുഷ്യരുടെ പേരിൽ

പക്ഷെ ആരെല്ലാം അവരെ എണ്ണമില്ലാ പ്‍രാക്കുകളുടെ 
അവഗണനയോടെ തുറിച്ചു നോക്കിയാലും
അവർ അവരുടെ വീട്ടിൽ നിഴലുകൾ കൊണ്ട് 
മിന്നിത്തിളങ്ങുന്ന പൊടിപ്രതിമകൾ ഉയർത്തും
ചെളിപുതഞ്ഞ കാലടിപ്പാടുകൾ കൊണ്ട് വഴിയടയാളം വയ്ക്കും

അവർ സംസാരിക്കും , നിർത്താതെ സംസരിക്കും
ഒരു ദയയുമില്ലാതെ കൊള്ളയടിച്ച
മനുഷ്യരുടെ പേരിൽ
അവരുടെ ആറുതല വയറിലെ വായിൽ നിന്നു
ഇകഴ്ത്തുന്ന മുറിപ്പെടുത്തുന്ന വാക്കുകളുടെ 
മഴപെയ്യുന്നു തണുത്ത വന്ധ്യമായ വാക്കുകൾ 

ശ്വാസംമുട്ടുന്ന ഒരു നാടിന്റെ മാംസത്തെ
നീണ്ടുകൂര്‍ത്ത നഖങ്ങള്‍കൊണ്ട്
അവര്‍ തോലുരിക്കുന്നു. 
അവർ നിഷ്ഠൂരമായി ചപ്പിവലിക്കുന്നു 
അവളുടെ ചുങ്ങിയ മുലകൾ
 ജീവിതത്തിന്റെ ഏതാനും ചോരച്ചുവപ്പാർന്ന തുള്ളികൾക്കായി
 മൃഗങ്ങൾ മിണ്ടുന്നേയില്ല 
ചെണ്ടകൾ മുഴങ്ങാൻ വിസമ്മതിക്കുന്നു 
സൂര്യൻ അതിന്റെ തിളങ്ങുന്ന രശ്മികളാൽ 
കരയുന്നു അപരിചതാരായ ആളുകൾ ,
 ചെറിയ ആശയങ്ങളുള്ള ആളുകൾ, 
ചെറിയ പ്രവൃത്തികളുടെ ആളുകൾ 
ചെറിയ ആശയുള്ള ആളുകൾ 
ഭാവനയില്ലാത്ത ആളുകൾ 
പരസ്പരം ചെറിയ തോളുകളിലേറ്റിപ്പോള്‍ മുതല്‍.
അവരുടെ അവശിഷ്ടങ്ങളുടെ തൂപ്പുകളില്‍നിന്ന്
ഒരു ചെറിയ നാടിന്റെ കണ്ണ് അവര്‍ മൂടികെട്ടി,
സായാഹ്നച്ഛവിയാല്‍ നിഴല്‍വീഴ്ത്തി.
മഹത്തരമായിത്തീരുമെന്നു
പണ്ടൊരു കാലത്ത് സ്വപ്നം കണ്ടിരുന്ന നാടാണത്.