Showing posts with label Laureate Luci Tapahonso Navajo Poet. Show all posts
Showing posts with label Laureate Luci Tapahonso Navajo Poet. Show all posts

Friday, October 23, 2015

അവൾ പറയുന്നു

Laureate Luci Tapahonso
Navajo Poet
തണുത്ത ഒക്റ്റോബർ രാത്രി, അവന്റെ ഉയർന്ന ചാരത്തൊപ്പി
നിലത്ത് കൂർത്ത നിഴലുകൾ വീഴ്ത്തുന്നു
കറുത്ത അഗ്നിപർവ്വതങ്ങളുടെ പടിഞ്ഞാറെവിടേയോ
മറ്റാർക്കും കാണാനാവാത്ത എന്തോകണ്ട് നായ്ക്കൾ കുരക്കുന്നു
അവന്റെ ശബ്ദം ഒരു വെള്ള മേഘം
ഇരുട്ടിൽ തങ്ങിനിൽക്കുന്ന ചിമ്മിനിപ്പുകയുടെ തൂവൽക്കൂട്ടം
പിന്നീട് നമ്മ ൾ സ്വീകരണമുറിയിൽ നൃത്തം ചെയ്യുന്നു
അവന്റെ കൈ എന്റെ പുറം വളവിനെ ചൂടുപിടിപ്പിക്കുന്നു
സംഗീതമാണ് മാറാതെ നിൽക്കുന്നത്
പുറത്തെ നിലം ഉറഞ്ഞു കിടക്കുകയാണ്
മരങ്ങള്‍ നവംബര്‍മാസ പൂര്‍ണചന്ദ്രനൊപ്പം തിളങ്ങുന്നു.
രാത്രി മറ്റു ശബ്ദങ്ങളുടെ കരുതലോടെയുള്ള ഒരൊഴിവാക്കലാണ്
അവന്റെ കൂട്ടുകാരിയുടേ വിക്ഷോഭം പുലർച്ചെയുടെ വക്കിൽ തുളുമ്പുന്നു.
എനിക്കു തോന്നുന്നു എനിക്കത്രയും വയസ്സാ‍യെന്ന്
അവന്റെ ചൂടുകരങ്ങളും എന്റെ സ്വന്തം ചിരിയുമാണ്
വരണ്ട മരുപ്പറമ്പായ വൈകുന്നേരങ്ങളും നഷ്ടപ്പെട്ട വർഷങ്ങളും ഒപ്പം കോർത്ത
ഈ അപരജീവിതത്തിൽ ഞങ്ങൾ പങ്കിടുന്നത്
നാളെ കറുത്ത പാഴ്ച്ചെടികളിലെ നനുത്ത മഞ്ഞ് സൂര്യപ്രകാശത്തിൽ തിളങ്ങും
കുതിരകൾ അവനായി കാത്തുനിൽക്കും
ഉച്ചക്ക് അവന്റെ വീടിന്നടുത്ത്, മഞ്ഞിന്റെ നേർത്ത ചരടുകൾ
നിലത്തേക്ക് നിശ്ശബ്ദം വീഴും
കഴിഞ്ഞ ശനിയാഴ്ച്ച മോയെകോപിക്കടുത്ത് പുള്ളിക്കുതിര സ്വതന്ത്രമായോടി
നായ അരികത്തൂടെ മുടന്തി , മുടന്തി