Showing posts with label ഗ്ലോറിയ ഡെ സാന്റ അന്ന. Show all posts
Showing posts with label ഗ്ലോറിയ ഡെ സാന്റ അന്ന. Show all posts

Wednesday, October 21, 2015

കവിത

മൊസംബിക്ക്
പോവൂ , പോയി എന്റെ വാക്കുകൾ എറിഞ്ഞുകളയൂ വേലിയേറ്റത്തിരകൾക്കും ബോബാബ് മരങ്ങൾക്കും ഇടയിലുള്ള അയഞ്ഞ മണലിന്റെ നിറഞ്ഞുകവിയലിലേക്ക്
അവ അലിഞ്ഞുചേരും കടൽ‌പ്പായലിന്റെ ഇളം തുമ്പുകളുമായി അവയെല്ല്ലാം വെള്ളത്തിൽ ലയിക്കയാണ് എല്ലാം മടക്കിചോദിക്കപ്പെട്ടതിന്റെ സത്ത് ആർജ്ജിക്കുക്കയാണ്
കാരണം ഈ കവിത കടലിനുള്ളതാണ്