Showing posts with label ജോർജ്ജിയ. Show all posts
Showing posts with label ജോർജ്ജിയ. Show all posts

Tuesday, October 6, 2015

എന്റെ ഭർത്താവിനോട് പറയൂ



മയ സരിഷ്‌വിലി 
ജോർജ്ജിയ

എന്റെ ഭർത്താവിനോട് പറയൂ
ഇത് എന്റെ മുഖപടം, തലയോട്ടിയിൽ നിന്നു വളര്‍ന്നത്
മൊരിഞ്ഞ വിടവുകള്‍ വിട്ടുപോരുന്ന കൊഴുത്ത പാലു പോലെ
മൂടുപടം ചിമ്മിനിപ്പുകയാണ്

ഞാനൊരു ഇരുണ്ട ചിമ്മിനിയാണ്
അല്ലെങ്കിൽ പാൽ‌ക്കൊഴുപ്പിൻ തുള്ളികളെ ‌- കടന്നലുകളെ-
ഞാന്‍ വളർത്തുന്ന ഒരു ചൂടൻ വരാന്ത
തിരിച്ചുവരവില്ലാത്ത സ്ഥലങ്ങളിൽ, വളരെ ഉയരത്തില്‍
എന്റെ ഭർത്താവിനോട് പറയൂ, എന്റെ അമ്മയുടെ ആത്മാവ് ഒരു മുഖപടമാണെന്ന്
അത് ഉത്കണ്ഠയോടെ എന്റെ തലയിലേക്ക് പറന്നു വീണ് എന്നെ ചുഴറ്റുന്നു
പക്ഷേ ഈ വേദന
ഇപ്പോഴുമെന്റെ മാംസത്തിൽ തങ്ങിനിൽക്കുന്നു,
വജ്രം കൊണ്ടുള്ള ഒരു വെടിയുണ്ടപോലെ
എന്നിൽ തങ്ങിനിൽക്കുന്നു.
എന്റെ ഭർത്താവിനോട് പറയൂ
ഞാനൊരു പഞ്ചസാരപ്രാവിൻ കുഞ്ഞുങ്ങളെ എന്റെ തലയ്ക്കുപിറകിൽ ഒരു മൂടുപടമായി ഉറപ്പിക്കാമെന്ന്,
അല്ലെങ്കിൽ ഞാൻ അദ്ദേഹത്തിന്റെ കത്തുകൾ മൂടുപടത്തിനു പകരം മറയായി ഉപയോഗിക്കാമെന്ന്
ഞാൻ വളരെ വയസ്സായി ആകെ മാറുമ്പോൾ
തിളച്ചവെള്ളത്തിൽ വിരിഞ്ഞ ഒരു പൂവുപോലെ