Showing posts with label ആഗ്നസ് റപ്പായ്. Show all posts
Showing posts with label ആഗ്നസ് റപ്പായ്. Show all posts

Friday, October 23, 2015

ഒടുക്കത്തിന്റെ തുടക്കം



ഹംഗറി
നീ ഒരു വിദേശ നഗരത്തിലെത്തി
കഷ്ടം
നീ വിദേശ തെരുവുകളിലൂടെ പോവുന്നു
കഷ്ടം
നീ വിദേശ പാർപ്പിടങ്ങളിൽ എത്തുനു
കഷ്ടം
നീ വിദേശ കിടക്കയിൽ നിവരുന്നു(മലർന്നു കിടക്കുന്നു)
കഷ്ടം
നീ ഒരു വിദേശ കുളിമുറിയിൽ പല്ലു തേക്കുന്നു
കഷ്ടം
നീ വിദേശ പൈപ്പിൽ കഴുകാൻ ബുദ്ധിമുട്ടുന്നു
കഷ്ടം
നീ വിദേശ സോപ്പ് കണ്ടു ഞെട്ടുന്നു
കഷ്ടം.
നീ വിദേശ മുറിയിൽ പെട്ടിതുറക്കുന്നു കഷ്ടം.
നീ വിദേശ ടെലിവിഷൻ ഓൺ ചെയ്യുന്നു കഷ്ടം.
നീ വിദേശ മെത്തയിൽ നിവരുന്നു കഷ്ടം.
നിനക്കുറങ്ങണമെന്നുണ്ട്, പക്ഷെ ഉറങ്ങാനാവുനില്ല കഷ്ടം.