ഹംഗറി
നീ ഒരു വിദേശ നഗരത്തിലെത്തി
കഷ്ടം
നീ വിദേശ തെരുവുകളിലൂടെ പോവുന്നു
കഷ്ടം
നീ വിദേശ പാർപ്പിടങ്ങളിൽ എത്തുനു
കഷ്ടം
നീ വിദേശ കിടക്കയിൽ നിവരുന്നു(മലർന്നു കിടക്കുന്നു)
കഷ്ടം
നീ ഒരു വിദേശ കുളിമുറിയിൽ പല്ലു തേക്കുന്നു
കഷ്ടം
നീ വിദേശ പൈപ്പിൽ കഴുകാൻ ബുദ്ധിമുട്ടുന്നു
കഷ്ടം
നീ വിദേശ സോപ്പ് കണ്ടു ഞെട്ടുന്നു
കഷ്ടം.
നീ വിദേശ മുറിയിൽ പെട്ടിതുറക്കുന്നു
കഷ്ടം.
നീ വിദേശ ടെലിവിഷൻ ഓൺ ചെയ്യുന്നു
കഷ്ടം.
നീ വിദേശ മെത്തയിൽ നിവരുന്നു
കഷ്ടം.
നിനക്കുറങ്ങണമെന്നുണ്ട്, പക്ഷെ ഉറങ്ങാനാവുനില്ല
കഷ്ടം.

No comments:
Post a Comment