പരാഗ്വേ
നമ്മൾ കുട്ടികളേപ്പോലെ എഴുന്നേറ്റു നിൽക്കേണ്ട
സമയമാണിത്
നിശ്ശബ്ദമായ കടൽക്കരയിൽ
ശാന്തമായി ചന്ദ്രനെകാത്തുകൊണ്ട്
ഇന്നത്തെ ചന്ദ്രനിൽ നിന്നൊന്നും പോയിട്ടില്ല
ഒരു പഴപ്പീപ്പി
രാത്രിയുടെ ചുണ്ടുകൾക്കിടയിൽ ഉറുഞ്ചി
ഈണത്തില്‍നിന്നൊട്ടും പുറത്തുപോകാതെ
തമ്മില്‍ക്കോര്‍ത്ത മരക്കൊമ്പുകള്‍ ഒരു മുക്കാലിയില്‍ ഉറപ്പിച്ചിരിക്കുന്നു
നന്നേ വെളുത്തൊരു സൺ ക്യാപ്പും വച്ചുകൊണ്ട്
ചക്രവാളം വരേക്കും കടലില്‍ ഇളകിമറയുന്ന തകർന്ന ഹൃദയങ്ങളുടെ സമുദ്രത്തെ
അരിച്ചെടുക്കാനായി നനുത്തൊരു നൈലോൺ വലയും പിടിച്ചിട്ട്
നാണം കുണുങ്ങിയാമൊരു കുട്ടിയെപ്പോലെ ചന്ദ്രൻ
പതുക്കെ വരുന്നു

No comments:
Post a Comment