Saturday, October 24, 2015

മോഷണം



സ്കോട്‌ലാൻഡ്

ഞാൻ മോഷ്ടിച്ച ഏറ്റവും അസാധാരണമായ വസ്തു? മഞ്ഞുകൊണ്ടുള്ള ഒരു മനുഷ്യൻ.
അർദ്ധരാ‍ത്രി.അവൻ വളരെ പ്രൌഢനായി തോന്നി , പൊക്കത്തിൽ , നീണ്ടു , വെളുത്ത് നിശ്ശബ്ദനായി ശരത്ക്കാലച്ചന്ദ്രനു കീഴില്‍ . എനിക്കവനെ വേണം, ഒരു മഞ്ഞുകണം പോലെ തണുത്തമനസ്സുള്ള ഒരു കൂട്ടുകാരനെ എന്റെ തലച്ചോറിന്റെ ഉള്ളിൽത്തന്നെ


ഞാൻ തലമുതൽ തുടങ്ങി
കീഴടങ്ങുന്നതിലും നല്ലത് മരണമാണ് , നമുക്ക് വേണ്ടതെടുക്കാതെ. അവനൊരു ടൺ ഭാരം തോന്നി; അവന്റെ ഉടൽ, തണുത്ത് മരവിച്ച് , എന്റെ നെഞ്ചിനെ പുൽകി, എന്റെ വയർ തുളയ്ക്കുന്ന ഒരു തീവ്രമായ തണുപ്പ് . കുട്ടികള്‍ക്കു രാവിലെ കരയാനറിയുമെന്നതാണ് പുളകംകൊള്ളലിന്റെ ഒരു വശം.

ജീവിതം കഠിനമാണ് ചിലസമയം എനിക്കാവശ്യമില്ലാത്ത സാധനങ്ങൾ ഞാൻ മോഷ്ടിക്കും
ഞാനിന്നിടത്തേക്കെന്നില്ലാതെ കാറുകളിൽ ഉല്ല്ലാസയാത്രനടത്തും , ഒരു നോട്ടത്തിനുമാത്രമായി വീടുകളിലേക്കിടിച്ചുകേറും , ഞാനൊരു വൃത്തികെട്ട പിശാച്, ഒരു പ്രശ്നക്കാരി, ചിലപ്പോള്‍ കാമറയിലെ ഒരു ഞെക്ക്.

ഞാനെന്റെ ഉറയിട്ട കയ്യ് വാതിൽ‌പ്പിടി തിരിക്കുന്നത് നോക്കി
ഒരു അപരിചിതന്റെ കിടപ്പറ. കണ്ണാടികൾ. ഞാനിങ്ങനെ നിശ്വസിച്ചു-ആഹ്
അത് കുറച്ചു നേരമെടുത്തു. മുറ്റത്തുവച്ച് കൂട്ടിച്ചേർത്തപ്പോൾ അവൻ പഴയതുപോലായില്ല. ഞാനോടിച്ചെന്ന് അവനെ തൊഴിച്ചു. വീണ്ടും വീണ്ടും. എന്റെ ശ്വാസം പഴന്തുണിപോലെ കീറിപ്പറഞ്ഞു. അതിപ്പോൾ ആകെ അലങ്കോലമായി.

ഞാനെന്നിട്ട് ഒറ്റക്ക് മഞ്ഞുകൂനകൾക്കരികിൽ നിൽക്കുകയായിരുന്നു, ലോകത്തെയാകെ വെറുത്ത്. മടുത്ത്. മിക്കവാറുമെനിക്ക് മടുത്താൽ എനിക്കെന്നെ തന്നെ തിന്നാൻ പറ്റാറുണ്ട്. ഒരിക്കൽ,നാനൊരു ഗിത്താർ മോഷ്ടിച്ചു. ഞാൻ വിചാരിച്ചു എനിക്കതു മീട്ടാൻ പഠിക്കാനാവുമെന്ന്.ഞാനൊരിക്കൽ ഒരു ഷേക്സ്പിയറിന്റെ അർദ്ധകായ പ്രതിമ കണ്ടുവച്ചു. ഞാനതിനെ ചാട്ടയ്ക്കടിച്ചു. . പക്ഷെ മഞ്ഞുമനുഷ്യനാണേറ്റവും വ്യത്യസ്തം. ഞാൻപറയുന്ന ഒരുവാക്കുപോലും നിങ്ങൾക്ക് മനസ്സിലാ‍ായില്ലല്ലോ ഉവ്വോ

No comments:

Post a Comment