ഇൻഡോനേഷ്യ
ആ ചിത്രം അവളുടെ വിശിഷ്ടമായ അഭിരുചികളെ കാണിക്കുന്നുകമ്മലുകൾ, കൈവളകൾ, മഞ്ഞയും പച്ചയും ഹിജാബ്
അവളുടെ ഗർഭം മറയ്ക്കുന്ന പട്ടുകച്ച
അവൾ വഹിക്കുന്ന മരണം മറച്ചുവയ്ക്കാനാവുന്നില്ല
അവൾ ചുമക്കുന്ന ജീവൻ മുറുകെ പിടിക്കും തൂങ്ങിക്കിടക്കും
കൊതി,വെപ്രാളം പേടിയുടെ കുഴച്ചുമറച്ചിലുകൾ
ഇവയൊന്നും ബ്രഷ് വടിവുകളില്‍ രേഖപ്പെടുത്തിയിട്ടില്ല
മുഖത്തിന്റെ പെൻസിൽ രേഖാചിത്രം
ചരിത്രത്തിന്റെ ഒഴുക്കിനു കീഴടങ്ങുന്നു
ചിത്രം അതിന്റെ ഓര്‍മ്മച്ചട്ടത്തിലൊതുങ്ങുമ്പോഴേ
അതിന്റെ അന്തിമമായ ഉജ്ജ്വലഭാവത്താൽ
മുഖത്തെ മുഴുവനായും വെളിപ്പെടുത്തൂ.

No comments:
Post a Comment