ആസ്ട്രേലിയ
1 അക്കങ്ങൾഎനിക്കു മാന്ത്രികത
ലഭിക്കും
(ചിലപ്പോൾ ഞാൻ വിലപേശുന്നതിലുമധികം)
പക്ഷെ എനിക്ക് അക്കങ്ങൾ കിട്ടില്ല
അക്കങ്ങൾ എന്നെ അവമാനിക്കുകയോ
ഒഴിഞ്ഞുപോവുകയോ ചെയ്യുന്നതിലും
മോശമായി പ്രവര്‍ത്തിക്കും.
അവ കൂട്ടിച്ചേര്‍ക്കുകയില്ല
ഗോളങ്ങളുടെ
പുറംമോടിയുള്ള സംഗീതത്താൽ
ബലാത്സംഗം ചെയ്യപ്പെട്ട
ഒരു അങ്കഗണിത വേശ്യയല്ല ഞാൻ
********************************************
2.മറ്റൊരാളുടെ മകൾ
മിക്കിയുടെ അച്ഛൻ
ഒരു മാന്യൻ
എന്നെ എന്റെ കാറിന്റെ അടുത്തേക്ക് കൊണ്ടുപോവുന്നു
ഞാനിപ്പോ വരാം
എന്റെ കൈനീട്ടിക്കൊണ്ട്
ഞാൻ പറഞ്ഞു
അയാളതെടുത്തു
പരുക്കന്‍മട്ടില്‍ വളരെ പെട്ടെന്ന്
ഒരു വിറ
അയാൾടെ ഞെക്കുന്ന വിരലുകളിൽ
ഞാനെന്റെ ശ്വാസം പിടിച്ചു
പോകാന്‍ അയാള്‍ അനുവദിക്കുന്നതും കാത്ത്
അവൾ വെറും സുന്ദരിയല്ല
വാക്കുകൾ അയാളുടെ
പല്ലുകൾക്കിടയിൽ പതുങ്ങുന്നു
വളരെ പ്രത്യേകതയുള്ളവൾ
ഞാനെന്റെ കൈകൾ വിടുവിക്കാന്‍ നോക്കി
അയാൾ കൈപിടിച്ചുതന്നെ നിന്നു.

No comments:
Post a Comment