Saturday, October 24, 2015

കവിതയും ഞാനും


മൌറീഷ്യാന 
പാപമെന്തെന്നാല്‍, ഞാനൊരു കല്ലായിരുന്നില്ല
ലോകത്തിന്റെ ദുരിതങ്ങളെന്റെ ഉറക്കം കെടുത്തുകയും ചെയ്യുന്നു

ഞാനെന്നെ കവിതകൊണ്ട് മറച്ചുപിടിക്കുന്നു
വീട്ടിൽനിന്നകലെയാവുമ്പോഴെതെനിക്കു കൂട്ടുതരുന്നു

ഞാനെപ്പോഴും കരുതുന്ന കൈസഞ്ചിയാണ് കവിത
ഭൂമിയുടെ മണവും രുചിയും അതടക്കിപ്പിടിക്കുന്നു

അതിലുണ്ട് മുള്ളുനിറഞ്ഞൊരു പൊന്തക്കാട്
അതിലുണ്ട് ഈന്തപ്പഴം നിറച്ച പനയോല

അതെന്റെ ഭാഷയിലെ എല്ലാപ്രണയകഥകളിലും ചായം പുരട്ടുന്നു
മുന്തിരിമുതൽ പുലർച്ചവരെയുള്ള എല്ലാ വർണ്ണരാ‍ജികളുടേയും നിറമാണതിന്

ഞാൻ പറഞ്ഞു തന്തിവാദ്യങ്ങളിൽ ഏറ്റവും സുന്ദരമായത് കൊണ്ടുവരൂ
പ്രപഞ്ചം മുഴുവനറിയട്ടെ എങ്ങനെ സംഗീതമൊഴുകുമെന്ന്

മിഴിവുള്ള ഒരു ഭാവഗീതം മീട്ടൂ
പ്രണയിക്കുന്നവർക്കത് നീതി കൊടുക്കട്ടെ
l
അക്ഷരങ്ങൾ എന്റെ ഈ ലോകത്ത് ഭാരമാവുന്നു
പ്രശ്നങ്ങൾ എന്റെ തൂവലിൽനിന്നു മഷിയൂറ്റുന്നു

പ്രശ്നങ്ങൾ തൂവലിൽനിന്നു മഷിയൂറ്റുന്നു
പ്രണയികളുടെ മോഹങ്ങൾ വായിക്കുമ്പോൾ ഞാനെരിയുന്നു

No comments:

Post a Comment