നോർവേ
പിറന്നിട്ടേയില്ലാത്ത കവിതയാണു ഞാൻ
ആരാന്റെ മുറിവിലെ അക്ഷരമാണു ഞാൻ
ആരും നടക്കാത്തൊരു വഴി
പാട്ടില്ലാത്തൊരു ഈണം
ആരും കേൾക്കാത്തൊരു പ്രാർത്ഥനയാണു ഞാൻ
മക്കളില്ലാത്തൊരു പെണ്ണിന്റെ മകൻ ഞാൻ
ഒരു കൈയും മുറുക്കാത്തൊരു തന്ത്രി
കത്താത്തൊരഗ്നി
എന്നെ പറക്കാൻ വിട്ടയക്കൂ! ആത്മാവിലും
ശരീരത്തിലും നിന്ന് ,ശിലയിൽ നിന്നും ശാഖിയിൽ നിന്നും !
പക്ഷേ ഞാനപേക്ഷിച്ചപ്പോളാരും മറുപടി തരുന്നില്ല
ഒരിക്കലും ജയിക്കാത്തൊരിനം വസ്തു ഞാൻ

No comments:
Post a Comment