ഹൈത്തി
വെള്ളമരങ്ങൾ കണ്ണിൽ നിന്നുമറയുമ്പോൾ
അവ നമ്മോടെന്തോ പറയുന്നു
അടുത്താരോ ഉള്ളപ്പോൾ
ഉടുപ്പുരിയുന്ന ഉടലിനെപ്പോലെ
തന്റെ നഗ്നമായ വളവുകൾ പറയുന്നത്
വായിക്കാനഗ്രഹിക്കുന്ന
ഒരു പെണ്ണിനെപ്പോലെ
ഒന്നിച്ചാവേണ്ടിയിരുന്നതിനെ കുറിച്ച്
ചുണ്ടിൽ ചുണ്ട് ചേർന്ന്
പക്ഷെ ഇപ്പോ എല്ലാം കഴിഞ്ഞു
നാം ഒരിക്കല്‍ സ്നേഹിച്ചിരുന്ന പട്ടണം
നാം ഒരിക്കല്‍ വരച്ച ഭൂപടങ്ങൾ
നമ്മുടേതായിരുന്നതെന്തോ വേണമെന്നതുപോലെ
ഒരിക്കല്‍ നമ്മിലൂടെ കടന്നുപോയ മാറ്റൊലികള്‍
