Showing posts with label ഗാര്‍സ്യ ലോർക്ക. Show all posts
Showing posts with label ഗാര്‍സ്യ ലോർക്ക. Show all posts

Saturday, April 4, 2015

ഊമച്ചെറുക്കൻ

  
                                                            
ഗാര്‍സ്യ ലോർക്ക
 സ്പെയിൻ    

                                                                                                




കുഞ്ഞിച്ചെറുക്കനവന്റെ ഒച്ച തേടി
(ചീവീട്‌ രാജാവിൻ കയ്യിലുണ്ടത്‌)
ഒരു തുള്ളിവെള്ളത്തിൽ
കുഞ്ഞിച്ചെറുക്കൻ തന്റെ ഒച്ച തേടി

മിണ്ടിപ്പറയാനൊന്നും എനിക്കതു വേണ്ട
അതു ചുറ്റി ഞാനൊരുമോതിരംതീർക്കും
ചെറുവിരലിൽ കുഞ്ഞനതിട്ടുനടക്കട്ടെ
ഒരു തുള്ളിവെള്ളത്തിൽ
കുഞ്ഞിച്ചെറുക്കൻ തന്റെ ഒച്ച തേടി
(കൂട്ടിലിട്ട ഒച്ച അങ്ങു ദൂരെ
ചീവീടിൻ ഉടുപ്പണിഞ്ഞു)